തൃശൂർ: 40 അടി താഴ്ചയിലേക്കു ചരക്കു ലോറി മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം. കുതിരാൻ ദേശീയപാതയിൽ രാത്രി പത്തരയോടെയായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്.
തൃശൂർ ഭാഗത്തേക്കു പോയിരുന്ന ചരക്കു ലോറി റോഡരികിൽ സ്ഥാപിച്ചിരുന്ന അയേൺ ക്രാഷ് ഗാർഡുകൾ തകർത്തു താഴേക്ക് പതിക്കുകയായിരുന്നു ഉണ്ടായത്. ലോറിയിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാളെ വേഗം പുറത്തെടുത്തു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുണ്ടായി. രണ്ടാമത്തെയാൾ ലോറിക്കുള്ളിൽ ഏറെ നേരം കുടുങ്ങി കിടന്നു. തൃശൂരിൽ നിന്നെത്തിയ അഗ്നി സുരക്ഷാസേനയും പൊലീസും ചേർന്നു രക്ഷാപ്രവർത്തനം നടത്തുകയുണ്ടായി. ലോറി ജീവനക്കാർ തമിഴ്നാട് സ്വദേശികളാണ്.
Post Your Comments