യൂസഫ് പത്താന്‍ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഇന്ത്യയ്ക്കുവേണ്ടി ബാറ്റിങ്ങിലും ബൗളിങ്ങിലും മികവുറ്റ പ്രകടനങ്ങള്‍ കാഴ്ചവെച്ച താരമാണ് യൂസഫ്. തന്‍റെ ട്വിറ്റെറിലൂടെ യൂസഫ് തന്നെയാണ് വിരമിക്കുന്ന വിവരം പ്രഖ്യാപിച്ചത്. രാജ്യാന്തര മത്സരങ്ങളും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റും ഉള്‍പ്പെടെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കുന്നതായാണ് യൂസഫ് പ്രഖ്യാപിച്ചിരിക്കുന്നത്.
Read Also: ഭിന്നശേഷിക്കാരിയായ മകൾക്ക് നേരെ പീഡനം; അച്ഛൻ റിമാൻഡിൽ
2007ലെ ട്വൻറ്റി 20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഈ ബറോഡക്കാരന്‍റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിരയില്‍ സജീവ സാന്നിധ്യമായിരുന്ന താരം, ടീമിനൊപ്പം ഐ പി എല്‍ വിജയത്തിലും പങ്കാളിയായി.
I thank my family, friends, fans, teams, coaches and the whole country wholeheartedly for all the support and love. #retirement pic.twitter.com/usOzxer9CE
— Yusuf Pathan (@iamyusufpathan) February 26, 2021
Read Also: അസം തെരഞ്ഞെടുപ്പ്; മോദിയുടെ ‘പ്രവചനം’ കൃത്യമായി
“ഇത്രകാലം എന്നെ നിറമനസ്സോടെ പിന്തുണയ്ക്കുകയും സ്‌നേഹിക്കുകയും ചെയ്ത എന്‍റെ കുടുംബം, സുഹൃത്തുക്കള്‍, ആരാധകര്‍, ടീമുകള്‍, പരിശീലകര്‍ എന്നിവര്‍ക്കെല്ലാം ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു” -വിരമിക്കല്‍ പ്രഖ്യാപനം വിശദീകരിക്കുന്ന കുറിപ്പില്‍ യൂസഫ് പറഞ്ഞു. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍റെ സഹോദരനാണ് യൂസഫ് പത്താൻ.
Post Your Comments