USALatest NewsNewsInternational

സിറിയയിൽ വ്യോമാക്രമണം നടത്തി യുഎസ്

ഡമസ്​കസ്​​: കിഴക്കൻ സിറിയയിലെ ഇറാൻ പിന്തുണക്കുന്ന മിലിഷ്യകളുടെ സൈനികകേ​ന്ദ്രങ്ങൾക്കു നേരെ വ്യോമാക്രമണം നടത്തിയതായി യു.എസ്​ അറിയിക്കുകയുണ്ടായി. ഇറാഖിലെ യു.എസ്​ സൈനിക കേന്ദ്രങ്ങൾക്കു നേരെ മിലിഷ്യകൾ നടത്തിയ ആക്രമണത്തിന്​ തിരിച്ചടിയാണിത്​. ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ലഭിച്ചിരിക്കുന്നു​.

യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡ​െൻറ ഉത്തരവനുസരിച്ചാണ്​ സൈനികനീക്കമെന്ന്​ പെൻറഗൺ വക്താവ്​ ജോൺ കിർബി അറിയിക്കുകയുണ്ടായി. ബൈഡൻ പ്രസിഡൻറായി അധികാരമേറ്റ ശേഷം നടക്കുന്ന ആദ്യ ആക്രമണമാണിത്​.

ഇറാ​െൻറ പിന്തുണയുള്ള ഹിസ്​ബുല്ല, സയ്യിദ്​ അൽ ശുഹദ എന്നീ മിലിഷ്യകളുടെ ആയുധകേന്ദ്രങ്ങളും വാസസ്​ഥാനവും ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടതായി സിറിയൻ മനുഷ്യാവകാശ നിരീക്ഷണ സംഘങ്ങൾ അറിറ്റിക്കുകയുണ്ടായി.

രണ്ടാഴ്​ച മുമ്പാണ്​ ഇറാഖിലെ ഇർബിലിൽ യു.എസ്​ സൈനികരെ ലക്ഷ്യമിട്ട്​ മിലിഷ്യകൾ ആ​ക്രമണം നടത്തിയത്​. ആ​ക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും അമേരിക്കൻ സൈനികനടക്കം ഒമ്പതുപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button