ന്യൂഡല്‍ഹി : പ്രാദേശിക ധ്രുവീകരണം ഉണ്ടാക്കുന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര. ഇന്ത്യയെ ഒന്നായി കാണുന്ന മനോഭാവത്തിനുടമകളാണ് കോണ്‍ഗ്രസ് എന്നും റോബര്‍ട്ട് വാദ്ര പറഞ്ഞു.
രാഹുലിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പിന്തുണയുമായി റോബര്‍ട്ട് വാദ്ര രംഗത്ത് വന്നിരിക്കുന്നത്. ആരെയും വേദനിപ്പിക്കണമെന്ന ഉദ്ദേശ്യത്തില്‍ ഒന്നും തന്നെ രാഹുല്‍ ഗാന്ധി ഒന്നും തന്നെ പറഞ്ഞിട്ടില്ല. ഇന്ത്യയെ ഒന്നായി കാണുന്ന ആളാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ എല്ലാവരെയും സ്‌നേഹിക്കുന്നു. അനുകൂലിച്ച് സംസാരിക്കാത്തതുകൊണ്ടാണ് കേന്ദ്രം തങ്ങളെ ദേശവിരുദ്ധരെന്ന് വിളിക്കുന്നതെന്നും റോബര്‍ട്ട് വാദ്ര പറഞ്ഞു.
Read Also : പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച 45കാരിക്കെതിരെ കേസ്
ഐശ്വര്യ കേരളയാത്രയുടെ സമാപന ചടങ്ങിലായിരുന്നു രാഹുല്‍ ഗാന്ധി പ്രാദേശിക ധ്രുവീകരണം ഉണ്ടാക്കുന്ന പരാമര്‍ശം ഉന്നയിച്ചത്. ഉത്തരേന്ത്യയിലെ ജനങ്ങളെക്കാള്‍ മികച്ചത് ദക്ഷിണേന്ത്യയിലേതാണെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. കഴിഞ്ഞ 15 വര്‍ഷമായി ഉത്തരേന്ത്യയിലെ എംപിയാണ് താന്‍. അവിടെ വ്യത്യസ്തമായ രാഷ്ട്രീയമാണ് കാണാന്‍ സാധിക്കുക. കേരളത്തിലെത്തുമ്പോൾ വലിയ ഉന്മേഷം തോന്നുന്നു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Post Your Comments