തിരുവനന്തപുരം : രാഹുൽ ഗാന്ധിക്കെതിരായി മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.രാഹുൽഗാന്ധിയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ അനുചിതവും തരംതാണവയുമാണെന്ന് ചെന്നിത്തല പറഞ്ഞു. സി.പി.എമ്മിന്റെ പുതിയ ബന്ധുക്കളായ ബി.ജെ.പി.യെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ഈ പരാമർശങ്ങളെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Read Also : സ്വർണ വിലയിൽ വീണ്ടും ഇടിവ്; കടകളിൽ വൻ തിരക്ക്
‘രാഹുൽഗാന്ധി അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ വയനാട്ടിൽ വച്ച് ജനങ്ങളോടു സംവദിക്കുകയും കർഷക പ്രക്ഷോഭത്തിന് പിന്തുണ നൽകി ട്രാക്ടർ ഓടിക്കുകയും മത്സ്യത്തൊഴിലാളികളോടൊപ്പം കടലിൽ പോവുകയും ചെയ്തതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. രാഹുൽ ഗാന്ധി ഇന്ത്യയുടെ മനസ്സറിയുന്ന നേതാവാണ്. അദ്ദേഹം സാധാരണ ജനങ്ങളോട് ഇടപഴകും. അല്ലാതെ ദന്തഗോപുരത്തിൽ അടച്ചിരുന്ന് ടെലിവിഷനിൽ മാത്രം പ്രത്യക്ഷപ്പെടുന്നയാളല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന്റെ കാരണം കോൺഗ്രസ്സാണെന്ന് വരെ മുഖ്യമന്ത്രി പറഞ്ഞു. എന്തൊരു മോദി ഭക്തിയാണ് പിണറായി പ്രകടിപ്പിക്കുന്നത്? സ്വർണ്ണക്കടത്ത് അട്ടിമറിച്ചുകൊടുത്തതിന്റെ നന്ദിയാണ് പിണറായിയുടെ വാക്കുകളിൽ തെളിഞ്ഞു കാണുന്നത്. കേന്ദ്രഏജൻസികളെക്കുറിച്ച് ഇപ്പോൾ മുഖ്യമന്ത്രിക്ക് പരാതി ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments