
തൊടുപുഴ: കുമളിചെക്ക് പോസ്റ്റില്‍ വന്‍ മയക്കുമരുന്നു വേട്ട. ഒരു കോടിയുടെ ഹാഷിഷ് ഓയിലും 30 ലക്ഷം രൂപയുടെ കഞ്ചാവും പിടികൂടി. സംഭവത്തിൽ മൂന്നു പ്രതികളെ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തിരിക്കുന്നു. തോപ്രാംകുടി ദൈവംമേട് ഇടാട്ട്തറയില് പ്രദീപ് (30) , ഇരട്ടയാര്‍ ശാന്തിഗ്രാം പാറത്തരികത്ത് മഹേഷ് (26) , തങ്കമണി വാഴവര എട്ടാംമൈല്‍ ചേറ്റുകുഴിയില്‍ റെനി (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ മയക്കുമരുന്ന് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെ ഏഴോടെ സ്പെഷല്‍ സ്ക്വാഡും ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരും ചേര്‍ന്നു നടത്തിയ വാഹന പരിശോധനയിലാണ് ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടിയിരിക്കുന്നത്. ആന്ധ്രയില്‍ നിന്നും കന്പത്തെത്തിച്ച മയക്കുമരുന്നുകള്‍ പിന്നീട് കട്ടപ്പനയില്‍ കൊണ്ടുവന്ന് വിവിധ മേഖലകളില്‍ വിതരണം ചെയ്യാനായിരുന്നു പദ്ധതിയെന്ന് എക്സൈസ് പറയുകയുണ്ടായി.
തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന വ്യാപകമായി ചെക്ക്പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് കുമളിയിലും പരിശോധന നടത്തിയത്.
Post Your Comments