ന്യൂഡൽഹി: കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിൽ ആദ്യമായി കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് മഹാമാരി വ്യാപിച്ച് ഒരു വർഷം കഴിഞ്ഞാണ് ലക്ഷദ്വീപിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുകയുണ്ടായത്.
എന്നാൽ അതേസമയം ചെറിയ ഇടവേളക്കുശേഷം തുടർച്ചയായി രണ്ടാം ദിനവും രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് റിപ്പോർട്ട് ചെയ്യുകയുണ്ടായി. 24 മണിക്കൂറിനിടെ 16,577 പേർക്കാണ് രാജ്യത്ത് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ ആകെ 120 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,56,825 ആയി ഉയർന്നു.
1.10 കോടി പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതിൽ 1.07 കോടി പേർക്ക് രോഗം ഭേദമായി.
Post Your Comments