COVID 19Latest NewsNewsIndia

ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത് ലക്ഷദ്വീപ്

ന്യൂഡൽഹി: കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിൽ ആദ്യമായി കോവിഡ്​ മരണം റിപ്പോർട്ട്​ ചെയ്തിരിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് മഹാമാരി വ്യാപിച്ച് ഒരു വർഷം കഴിഞ്ഞാണ് ലക്ഷദ്വീപിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുകയുണ്ടായത്.

എന്നാൽ അതേസമയം ചെറിയ ഇടവേളക്കുശേഷം തുടർച്ചയായി രണ്ടാം ദിനവും രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വർധനവ് റിപ്പോർട്ട് ചെയ്യുകയുണ്ടായി. 24 മണിക്കൂറിനിടെ 16,577 പേർക്കാണ് രാജ്യത്ത്​ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ ആകെ 120 മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,56,825 ആയി ഉയർന്നു.

1.10 കോടി പേർക്കാണ്​ ഇതുവരെ രോഗം ബാധിച്ചത്​. ഇതിൽ 1.07 കോടി പേർക്ക്​ രോഗം ഭേദമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button