മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതര്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും 8000 കടന്നു. ഇന്ന് 8,333 പേര്‍ക്കാണ് കോവിഡ് ബാധിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2,138,154 ആയി ഉയർന്നു. മുംബൈയില്‍ മാത്രം1,035 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.
മുംബൈ, പൂനെ, നാഗ്പൂര്‍, അമരാവതി എന്നീനഗരങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നാല്‍പത് ശതമാനം വര്‍ധനവ് ഉണ്ടായതായി ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. സംസ്ഥാനത്ത് ഇന്ന് 48 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.
മുംബൈയ്ക്ക് അടുത്ത ഒരാഴ്ച നിര്‍ണായകമാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ 80% കിടക്കകള്‍ കോവിഡ് ചികിത്സയ്ക്ക് മാറ്റിവച്ചിരിക്കുന്നതു തുടരും.
Post Your Comments