Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
COVID 19KeralaLatest NewsNews

‘ഇന്ത എ.സി എനിക്ക് പുടിക്കാത്’ – വാതിലുകൾ തുറന്നിടാൻ പറഞ്ഞ് ഉപരാഷ്ട്രപതി

കോവിഡ് മാനദണ്ഡം പാലിക്കാതെ, എ.സി. ഉപയോഗിച്ചതിന് നീരസം പ്രകടിപ്പിച്ചു

തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങൾക്കു മുന്നിൽ കോവിഡ് വ്യാപനത്തിന്റെ പേരിൽ തലകുമ്പിടുന്നതിനിടയിലും കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനെതിരെ ഉപരാഷ്ട്രപതിയുടെ നീരസം. അടച്ചിട്ട എ.സി ഹാളിൽ നടന്ന ചടങ്ങിൽ സംസാരിച്ച് തുടങ്ങും മുമ്പാണ് രാഷ്ട്രപതി നീരസം പ്രകടിപ്പിച്ചത്.

‘ഇന്ത എ.സി. എനക്ക് പുടിക്കാത്….. ‘ അടച്ചിട്ട് എ.സി. ഹാളിനെക്കുറിച്ച് പറഞ്ഞ വെങ്കയ്യനായിഡു, എ.സി.ഓഫ് ചെയ്ത് വാതിലുകൾ തുറന്നിടാൻ അധികൃതരോട് ആവശ്യപ്പെട്ടു. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പി. പരമേശ്വരൻ സ്മാരകപ്രഭാഷണത്തിന് എത്തിയതായിരുന്നു ഉപരാഷ്ട്രപതി.

Read Also : ബി.ജെ.പി.ക്കായി ആർ.എസ്.എസ് തന്നെ മുന്നിട്ടിറങ്ങും

വെളിച്ചവും ശുദ്ധവായുവും കടന്നുവരുന്നത് വഴി കോവിഡ് നിലമെച്ചപ്പെടുത്താനാവുമെന്നും സൂചിപ്പിച്ച അദ്ദേഹം വായുവും വെളിച്ചവും നമ്മെ കൂടുതൽ നല്ല ആരോഗ്യ സ്ഥിതി യിലെത്താൻ സഹായിക്കുമെന്നും പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാൽ ഉപരാഷ്ട്രപതി പങ്കെടുക്കുന്നതിനാലാണ് എ.സി ഉപയോഗിച്ചത്. പ്രഭാഷണം തുടങ്ങാനായി അദ്ദേഹം എഴുന്നേറ്റപ്പോൾ തന്നെ വേദിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് എ.സി. ഓഫ് ചെയ്യാനാവശ്യപ്പെട്ടു. ഇതേ തുടർന്ന് സംഘാടകർ ഹാളിലെ എ.സി ഓഫ് ചെയ്യുകയും വാതിലുകൾ തുറന്നിടുകയും ചെയ്തു.

പ്രകൃതി നമ്മോട് വളരെയധികം കനിവുകാട്ടുന്നുണ്ടെന്നും നാം നമ്മുടെ മഹത്തായ പാരമ്പര്യത്തിലേക്ക് മടങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ നല്ല ഭാവിക്കായി പ്രകൃതിയേയും സംസ്‌കാരത്തേയും മുറുകെ പിടിക്കാനാകണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. നാം ഇപ്പോൾ നമ്മുടെ അടച്ചിട്ട ഇടങ്ങളിലാണ്. കാറിലായാലും ഓഫീസിലായാലും തിറ്റേറിലായാലും ഉറങ്ങാൻ നേരത്തും നാം അടച്ചിട്ട സ്ഥലങ്ങളിൽ തന്നെയാണ്.

രാജ്യത്തെ 90ശതമാനം ഗ്രാമീണജനതയേയും കോവിഡ് മഹാമാരി ബാധിച്ചില്ല. അവർ ആരോഗ്യമുള്ള ശരീരത്തിന് ഉടമകളായതിനാലാണ്. ജങ്ക് ഫുഡ് ഉപേക്ഷിച്ച് പരമ്പരാഗതി ഭക്ഷണശീലങ്ങൾ പിന്തുടരാൻ യുവാക്കൾ തയ്യാറാകണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button