Latest NewsNewsIndiaCrime

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച 45കാരിക്കെതിരെ കേസ്

ലക്‌നൗ: യുപിയിൽ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 45കാരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ് നൽകിയിരിക്കുന്നു. ട്യൂഷന്‍ പഠിക്കുന്ന അധ്യാപികയുടെ വീട്ടില്‍ വച്ചാണ് അയല്‍വാസിയായ സ്ത്രീ ആണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചതെന്ന് പൊലീസ് പറയുകയുണ്ടായി.

സിദ്ധാര്‍ഥ നഗറിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. കോടതിയുടെ ഉത്തരവ് അനുസരിച്ച് മോമിന ഖത്തൂണിനെതിരെയാണ് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. ജൂലൈ 2016ലാണ് ആദ്യമായി ആണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് പീഡനം തുടര്‍ന്നതായാണ് കുട്ടിയുടെ മൊഴി. ട്യൂഷന്‍ പഠിക്കുന്ന അധ്യാപികയുടെ വീട്ടില്‍ വച്ചായിരുന്നു പീഡനം നടന്നിരിക്കുന്നത്. അധ്യാപികയുടെ അയല്‍വാസിയാണ് മോമിന ഖത്തൂണ്‍. പിന്നീടും നിരവധി തവണ ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതിയില്‍ വ്യക്തമാകുന്നു. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് അവസാനമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

അടുത്തിടെ മോമിന ഖത്തൂണ്‍ ആണ്‍കുട്ടിയുടെ വീട്ടില്‍ പോയി ഭീഷണിപ്പെടുത്തി. രണ്ടു ഗുണ്ടകളുടെ ഒപ്പമാണ് 45കാരി വീട്ടില്‍ എത്തുകയുണ്ടായത്. തന്റെ മകളെ ആണ്‍കുട്ടിയെ കൊണ്ട് കല്യാണം കഴിപ്പിക്കണമെന്ന് പറഞ്ഞായിരുന്നു ഭീഷണി മുഴക്കിയത്. തനിക്ക് ഉന്നതബന്ധങ്ങള്‍ ഉണ്ടെന്നും ഇത് ഉപയോഗിച്ച് മകനെ കള്ളക്കേസില്‍ കുടുക്കുമെന്നും മോമിന ഖത്തൂണ്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ വ്യക്തമാകുന്നു. നിലവില്‍ ഡിഗ്രിക്ക് പഠിക്കുകയാണ് ആണ്‍കുട്ടി. ആണ്‍കുട്ടിയുടെ വീട്ടുകാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. പോക്‌സോ നിയമം അനുസരിച്ചാണ് 45കാരിക്കെതിരെ കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button