മുംബൈ : സ്‌ട്രോം മോട്ടോര്‍സ് തങ്ങളുടെ പുതിയ സ്‌ട്രോം R3 ഇലക്ട്രിക് ത്രീ വീലറിന്റെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. 100 ശതമാനം ഇലക്ട്രിക് ത്രീ വീലറായ R3 10,000 രൂപയ്ക്കാണ് ബുക്കിങ് തുടങ്ങിയത്.
Read Also : നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യക്ക് തകർപ്പൻ വിജയം
4.5 ലക്ഷം രൂപയാണ് വാഹനത്തിന് എക്‌സ്‌ഷോറൂം വില. R3 പ്യുവര്‍, R3 കറന്റ്, R3 ബോള്‍ട്ട് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് പുതിയ സ്‌ട്രോം R3 വാഗ്ദാനം ചെയ്യുന്നത്. പരിസ്ഥിതി സൗഹൃദ, ത്രീ വീലര്‍, 2 സീറ്റര്‍ ഇലക്ട്രിക് കാര്‍ സ്‌ട്രോം R3 കോംപാക്ട് പേഴ്‌സണല്‍ മൊബിലിറ്റി സൊല്യൂഷന്‍ വാഗ്ദാനം ചെയ്യുന്നു. 2,907 മില്ലീമീറ്റര്‍ നീളവും 1,450 മില്ലീമീറ്റര്‍ വീതിയും 1,572 മില്ലിമീറ്റര്‍ ഉയരവും 550 കിലോഗ്രാം ഭാരം വാഹനത്തിനുണ്ട്.
Post Your Comments