തിരുവനന്തപുരം : പൗരത്വഭേദഗതി , ശബരിമല എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാനുള്ള പ്രാഥമിക നടപടികള്‍ക്ക് തുടക്കമിട്ട് പിണറായി സർക്കാർ. കുറ്റപത്രം നല്‍കിയ 1500 ലേറെ കേസുകളായിരിക്കും ആദ്യം പിന്‍വലിക്കുക. കേസുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പോലീസിനും നിയമവകുപ്പിനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
Read Also : മുതിർന്ന പൗരന്മാർക്കുള്ള സൗജന്യ കോവിഡ് വാക്‌സിന്‍ വിതരണം തിങ്കളാഴ്ച്ച മുതൽ
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരത്തിന്‍റെ പേരില്‍ അയ്യായിരത്തിലേറെ കേസുകളാണ് നിലവിലുള്ളത്. ഇതില്‍ നാമജപ ഘോഷയാത്ര, നിരോധനാജ്ഞ ലംഘനം, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങി നിസ്സാര കേസുകള്‍ക്കൊപ്പം പോലീസിനെ ആക്രമിച്ചതും, സ്റ്റേഷന് നേരെ ബോംബെറിഞ്ഞതുമടക്കം ഗുരുതര സ്വഭാവമുള്ള കേസുകളും ഉള്‍പ്പെടുന്നുണ്ട്.
ഗുരുതര സ്വഭാവമില്ലാത്തതും, കുറ്റപത്രം നല്‍കിയ കേസുകളുമാണ് പിന്‍വലിക്കാന്‍ ആയി പരിഗണിക്കുന്നത്. നിയമസാധുത കൂടി കണക്കിലെടുത്താണിത്. ശബരിമല സമരവുമായി ബന്ധപ്പെട്ട് 1007 കേസുകളില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ടെന്നാണ് പോലീസ് കണക്ക്. 1163 പേര്‍ പ്രതികളാണ്.
Post Your Comments