ന്യൂഡല്‍ഹി : രാജ്യത്ത് 60 വയസ്സ് കഴിഞ്ഞവര്‍ക്ക് സൗജന്യ കോവിഡ് വാക്‌സിന്‍ വിതരണം മാര്‍ച്ച് ഒന്നിന് ആരംഭിക്കും. വയോധികര്‍ക്ക് പുറമേ 45 കഴിഞ്ഞവരില്‍ ഗുരുതര രോഗങ്ങളുള്ളവര്‍ക്കും മാര്‍ച്ച് ഒന്നു മുതല്‍ സൗജന്യ വാക്‌സിന്‍ ലഭ്യമാക്കും.
Read Also : രാജീവ് ഗാന്ധി അന്ന് കടലിൽ ചാടിയത് തിമിംഗലത്തെ രക്ഷിക്കാൻ ; പഴയ കഥ ഇങ്ങനെ
10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലായി സൗജന്യ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 20,000 സ്വകാര്യ ആശുപത്രികളില്‍ പണം ഈടാക്കിയും വാക്‌സിന്‍ നല്‍കും. നിരക്ക് ആരോഗ്യമന്ത്രാലയം വൈകാതെ പ്രഖ്യാപിക്കും. രാജ്യത്ത് 60 വയസ്സിനു മുകളിലുള്ള 10 കോടിയോളം പേരുണ്ടെന്നു മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.
കേരളത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികളുമായി 5.5 ലക്ഷം പേര്‍ക്കുള്ള വാക്‌സിനേഷനാണ് ഇപ്പോള്‍ നടക്കുന്നത്. 60 വയസ്സിനു മുകളിലുള്ള 51 ലക്ഷം പേരും ഗുരുതര രോഗങ്ങളുള്ള 32 ലക്ഷം പേരും സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്.
Post Your Comments