പത്തനംതിട്ട : ശബരിമല സമരവുമായി ബന്ധപ്പെട്ടുള്ള കുറച്ച് കേസുകൾ മാത്രം പിൻവലിക്കുമെന്ന സർക്കാർ പ്രസ്താവനക്കെതിരെ പന്തളം കൊട്ടാരം. തെരഞ്ഞെടുപ്പ് മുൻപിൽ കണ്ട് വിശ്വാസി സമൂഹത്തിന് പിന്തുണ നേടാനുള്ള രാഷ്ട്രീയ ലക്ഷ്യമാണ് ഇതെന്നും പന്തളം കൊട്ടാരം പ്രതികരിച്ചു.
ഭക്തരുടെ വിശ്വാസം സംരക്ഷിക്കുന്നതിൽ സർക്കാരിന് ആത്മാർഥതയുണ്ടെങ്കിൽ വിശ്വാസികൾക്ക് അനുകൂലമായി സുപ്രീം കോടതിയിലെ സത്യവാങ്മൂലം മാറ്റി നൽകണമെന്നും നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാരവർമ, സെക്രട്ടറി പി.എൻ.നാരായണവർമ എന്നിവർ ആവശ്യപ്പെട്ടു.
Read Also : ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പോലീസ് അക്രമികളെ സഹായിക്കുകയാണ് : കെ.സുരേന്ദ്രന്‍
സർക്കാർ തീരുമാനം അവ്യക്തമാണ്. ഇതിന്റെ പൂർണരൂപം ലഭിച്ച ശേഷം വിശദമായി പ്രതികരിക്കുമെന്നും അവർ പറഞ്ഞു. നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത ആയിരക്കണക്കിന് ഭക്തർക്കെതിരെ കേസെടുത്തത് ക്രിമിനൽ കുറ്റം ചുമത്തിയാണ്. എല്ലാ വിശ്വാസികൾക്കെതിരെയുമുള്ള കേസുകൾ പിൻവലിക്കുന്നത് വരെ അവർക്കൊപ്പം നിലകൊള്ളാൻ കൊട്ടാരം പ്രതിജ്ഞാബദ്ധമാണെന്നും അവർ പറഞ്ഞു.
Post Your Comments