ഇഷാഖ്‌സാദേ, മേരി പ്യാരി ബിന്ദു , കേസരി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെയും പ്രിയ നടിയായി മാറിയ ബോളിവുഡിന്‍റെ പ്രിയതാരമാണ് പരിണീതി ചോപ്ര. നടി എന്നതിലുപരി മികച്ച ഒരു ഗായികയും കൂടിയാണ് പരിണീത. കസിനായ പ്രിയങ്ക ചോപ്രയുടെ പാത പിന്തുടർന്നാണ് പരിണീതി അഭിനയരംഗത്തെത്തിയത്. എന്നാൽ ഇപ്പോഴിതാ തനിക്ക് ഒരിക്കലും ഓർക്കാനിഷ്ടമല്ലാത്തൊരു കാലമുണ്ടെന്ന് കൂടി തുറന്നുപറയുകയാണ് പരിണീതി.
തന്‍റെ കോളേജ് പഠനകാലം തനിക്ക് ഇഷ്ടമല്ലെന്നും, അന്ന് തനിക്ക് അമിതവണ്ണമായിരുന്നു എന്നും ആരോഗ്യവതിയായിരുന്നില്ലെന്നും പരിണീതി ഒരു അഭിമുഖത്തിൽ പറയുന്നു. പാചകം അറിയില്ലെങ്കിലും, താന്‍ ഒരു ഭക്ഷണപ്രിയയാണെന്നും താരം പറയുന്നുണ്ട്.
അന്നത്തെ തന്റെ ചിത്രങ്ങൾ പലതും ഇപ്പോഴും ഭീതിപ്പെടുത്തുന്നതാണെന്നും പരിണീതി അഭിമുഖത്തില്‍ പറയുന്നു. വണ്ണം കൂടുതലുണ്ടായിരുന്ന ആ കാലം ജീവിതത്തിൽ നിന്ന് മായ്ച്ചു കളയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ട്. ഇന്ന് ഞാന്‍ ആരോഗ്യത്തിനും ജീവിതത്തിനും കൂടുതൽ കരുതൽ നൽകുന്നുണ്ടെന്നും പരിണീതി വ്യക്തമാക്കി
Post Your Comments