ന്യൂഡല്‍ഹി : ഹിന്ദു പിന്തുടര്ച്ചാ അവകാശ നിയമപ്രകാരം ഭര്‍ത്താവിന്റെ പിന്‍ഗാമിയായി ഭാര്യയ്ക്ക് ലഭിച്ച സ്വത്തില്‍ ഭാര്യയുടെ ബന്ധുക്കള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി. ഹരിയാനയിലെ ജഗ്നോ എന്ന സ്ത്രീയുടെ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
Read Also : ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ; ഇന്ന് ബിജെപി ഹര്‍ത്താല്‍
‘ബദലു’ എന്നയാള്‍ക്ക് ബാലിരാം, ഷേര്‍ സിംഗ് എന്നിങ്ങനെ രണ്ട് ആണ്മക്കളാണ്. ഇതില്‍ ഷേര്‍ സിംഗിന്റെ ഭാര്യയാണ് ജഗ്നോ. ഷേര്‍ സിംഗ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ ഭാര്യ ജഗ്നോയുടെ പേരിലായി. മക്കളില്ലായിരുന്ന ജഗ്നോയാകട്ടെ ഈ സ്വത്ത് തന്റെ സഹോദരന്റെ മക്കള്‍ക്ക് എഴുതി നല്കി. ഇതിനെതിരെ ഷേര്‍സിംഗിന്റെ സഹോദരന് ബാലിരാമും മക്കളും കീഴ്ക്കോടതിയെ സമീപിച്ചു.
വിധവയായ സ്ത്രീക്ക് ഭര്‍ത്താവിന്റെ സ്വത്തിലുള്ള അവകാശം കൈമാറാന്‍ പാടില്ല, കൈമാറിയാല്‍ തന്നെ ഭര്‍ത്താവിന്റെ കുടുംബത്തില്പ്പെട്ടയാള്ക്കോ മക്കള്‍ക്കോ മാത്രമേ നല്‍കാനാകുവെന്നാണ് ഇവര്‍ വാദിച്ചത്. കീഴ്ക്കോടതികൾ കേസ് തള്ളിയയോടെ അപ്പീലുമായി സുപ്രീംകോടതിയിലെത്തി. ഹിന്ദു പിന്തുടര്ച്ചാവകാശ നിയമത്തിലെ 15 (1) (ഡി) പ്രകാരം സ്വത്തില്‍ ഹിന്ദു സ്ത്രീയുടെ കുടുംബാംഗങ്ങള്‍ക്കും അവകാശമുണ്ടെന്ന് കോടതി വിധിച്ചു.
Post Your Comments