Latest News

ജനങ്ങളുടെ പണം പൊതുമേഖലയിലെ വെള്ളാനകൾ തിന്നു കൊഴുക്കുന്ന അവസ്ഥ അവസാനിക്കാൻ പോകുന്നു: കെപി സുകുമാരൻ

അങ്ങനെ നമ്മുടെ രാജ്യം കമ്മ്യൂണിസത്തിന്റെ ഹാംഗ്‌ഓവറിൽ നിന്ന് മോചനം നേടുകയാണ്.

പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് കയ്യടിയുമായി സോഷ്യൽ മീഡിയയിലെ ബുദ്ധിജീവികൾ. എഴുത്തുകാരനായ കെപി സുകുമാരന്റെ കുറിപ്പ് കാണാം:

‘ ഒടുവിൽ പ്രധാനമന്ത്രി മോദിയും വെട്ടിത്തുറന്ന് പറഞ്ഞിരിക്കുന്നു, ബിസിനസ്സ് നടത്തലല്ല സർക്കാരിന്റെ ജോലി എന്ന്. സ്വാതന്ത്ര്യം കിട്ടുമ്പോൾ നമുക്ക് പൊതുമേഖല ആവശ്യമായിരുന്നു. എന്നാൽ അതേ പൊതുമേഖല വളരെക്കാലമായി ജനങ്ങളുടെ നികുതിപ്പണം തിന്നു മുടിക്കുന്ന സ്ഥാപനങ്ങളായി മാറിക്കഴിഞ്ഞിരുന്നു. ഈ ആധുനിക കാലത്ത് സർക്കാർ ഒരു ബിസിനസ്സും നടത്തേണ്ടതില്ല. ചിന്തിക്കുന്ന ആളുകൾ ഇത് പറയാൻ തുടങ്ങിയിട്ട് നാളുകളേറെയായി. അതാണിപ്പോൾ പ്രധാനമന്ത്രിയും പച്ചയ്ക്ക് തുറന്ന് പറഞ്ഞത്.

സർക്കാർ ചെയ്യേണ്ടത് വികസനവും ക്ഷേമവും ഉറപ്പ് വരുത്തലാണ്. ബിസിനസ്സ് സംരംഭകർ നോക്കിക്കൊള്ളും. സർക്കാർ അതിനുള്ള സഹായം ചെയ്താൽ മതി.
അങ്ങനെ നമ്മുടെ രാജ്യം കമ്മ്യൂണിസത്തിന്റെ ഹാംഗ്‌ഓവറിൽ നിന്ന് മോചനം നേടുകയാണ്. ജനങ്ങളുടെ പണം പൊതുമേഖലയിലെ വെള്ളാനകൾ തിന്നു കൊഴുക്കുന്ന അവസ്ഥ അവസാനിക്കാൻ പോകുന്നു, മോദി എല്ലാം വിറ്റു തുലയ്ക്കുന്നേ എന്ന് കമ്മ്യൂണിസ്റ്റ് സഹയാത്രികർക്ക് മാറത്തടിച്ച് നിലവിളിക്കാം.

മോദി എന്തായാലും രാജ്യത്തെ നവീകരിച്ച്, അഴിമതി ഉന്മൂലനം ചെയ്ത് പുരോഗതിയിലേക്ക് നയിച്ചേ അടങ്ങൂ എന്നാണ് തോന്നുന്നത്.
സർക്കാരിന്റെ എല്ലാ കച്ചവടങ്ങളും ക്രമേണ പൂട്ടിക്കെട്ടേണ്ടി വരും. അതിനുള്ള ആഹ്വാനമാണ് മോദി നടത്തിയത്. പ്രധാനമന്ത്രിയുടെ സ്വകാര്യവൽക്കരണ ആഹ്വാനത്തെ ഞാൻ സ്വാഗതം ചെയ്യുകയും കാലഘട്ടത്തിന്റെ ആവശ്യങ്ങൾ അറിഞ്ഞ് മുന്നോട്ട് പോകുന്ന പ്രധാനമന്ത്രിക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്യുന്നു.’

പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലും സ്വകാര്യവല്‍ക്കരണവും കൂടുതല്‍ വിപുലമാക്കാനൊരുങ്ങുകയാണ് കേന്ദ്രം. വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ നടത്തുകയല്ല സര്‍ക്കാരിന്റെ ജോലി, ക്ഷേമപദ്ധതികളും വികസനവും നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ ചേര്‍ന്ന വെബിനാറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നാല് തന്ത്ര പ്രധാനമേഖലകളിലൊഴികെ സ്വകാര്യവല്‍ക്കരണം പൂര്‍ണമായും നടപ്പിലാക്കാനാണ് സര്‍ക്കാര്‍ പദ്ധതി. അതിനുള്ള കാരണവും ചൂണ്ടിക്കാട്ടുന്നുണ്ട്. തന്ത്രപ്രധാന മേഖലകളില്‍ പോലും വളരെ കുറച്ച്‌ പൊതുമേഖല സ്ഥാപനം മതിയെന്നാണ് സര്‍ക്കാര്‍ നയം. നഷ്ടത്തിലായ പൊതുമേഖല സ്ഥാപനങ്ങള്‍ നിലനിര്‍ത്താന്‍ ജനങ്ങളുടെ പണം സര്‍ക്കാരിന് വിനിയോഗിക്കേണ്ടിവരുന്നു. സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവ് വര്‍ധിപ്പിക്കാനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സ്വകാര്യവല്‍ക്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button