CinemaLatest NewsNewsHollywoodEntertainmentInternational

കരിയറിന്റെ തുടക്കത്തിൽ ബോഡിഷെയ്മിംഗിന്റെ ഇരയായിട്ടുണ്ട്: ടൈറ്റാനിക് നായിക കേറ്റ് വിൻസ്ലെറ്റ്

ടൈറ്റാനിക് എന്ന ചിത്രത്തിലൂടെ ലോകം മുഴുവനും ഉള്ള ചലച്ചിത്ര ആസ്വാദകരുടെ പ്രിയ താരമായ നടിയാണ് കേറ്റ് വിൻസ്ലെറ്റ് തുടക്കക്കാലത്ത് വണ്ണത്തിന്റെ പേരിൽ തനിക്ക് വളരെയധികം വിമർശനം കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് നദി പറയുന്നു. അതിനാൽ തനിക്ക് ആത്മവിശ്വാസം നഷ്ടമായെന്നും,അരക്ഷിതാവസ്ഥ രൂപപ്പെട്ടെന്നും നടി പറയുന്നു.

ചില പത്രക്കാർ വളരെയധികം ക്രൂരമായാണ് പെരുമാറിയിരുന്നത്. തന്റെ വണ്ണത്തിനെക്കുറിച്ച് അഭിപ്രായം പറയുകയും, ഭാരത്തെക്കുറിച്ച് ഊഹിച്ച് പറയുകയും, തന്റെ ഡയറ്റ് അച്ചടിക്കുകയും ചെയ്യുമായിരുന്നുവെന്ന് കേറ്റ് പറയുന്നു.
ഇതെല്ലം തന്നെ അങ്ങേയറ്റം അസ്വസ്ഥതപ്പെടുത്തുന്നതും, ഭീതിപ്പെടുത്തുന്നതുമായിരുന്നു. ഇവർ തുടർച്ചയായി തന്റെ ശരീരപ്രകൃതിയെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇക്കാരണത്താൽ ഹോളിവുഡിൽ നിന്ന് മാറി നിൽക്കാൻ വരെ തീരുമാനിച്ചിരുന്നതായും നദി പറയുന്നു.

തനിക്ക് കുഞ്ഞു പിറന്നതോടെ ഈ വിഷമങ്ങളെല്ലാം തരണം ചെയ്യാൻ സാധിച്ചു. മകൾ പിറന്നതോടെ തന്റെ കാഴ്ചപ്പാടുകളാകെ മാറിയെന്നും, ശരീരത്തെക്കുറിച്ചും അവ എങ്ങനെയായിരിക്കണമെന്നും ഒക്കെയുള്ള കമന്റുകളെ അവഗണിക്കുകയും ചെയ്തതായി കേറ്റ് പറഞ്ഞു.

shortlink

Post Your Comments


Back to top button