പ്രേമം, മഹേഷിന്റെ പ്രതികാരം, ആമേൻ, എന്നിങ്ങനെ അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്നെ പ്രധാന പ്രശ്നക്കാരന്റെ വേഷം കൈകാര്യം ചെയ്ത അഭിനേതാവാണ് ജയശങ്കർ. ഇപ്പോൾ ഇതാദ്യമായി നായകനെ സഹായിക്കുന്ന വേഷവുമായി എത്തിയിരിക്കുകയാണ് താരം. അതും മോഹൻലാലിനൊപ്പം ദൃശ്യം 2 ൽ. പ്രശ്നം ഉണ്ടാക്കുന്ന കഥാപാത്രങ്ങളിൽ നിന്നും നായകനെ സഹായിക്കുന്ന കഥാപാത്രം ആയപ്പോൾ വ്യത്യാസം ഉണ്ടെന്നും, കഥയിലൂടെ നിർണ്ണായകമായ ഒരു വഴിത്തിരിവിൽ മോഹൻലാലിന്റെ കഥാപാത്രത്തെ സഹായിക്കുന്ന ഒരു ചെറിയ വേഷമാണ് ഇതെന്നും താരം പറയുന്നു.
താൻ ചെയ്തതിൽ വെച്ച് ഏറ്റവും കുറച്ച് സ്ക്രീൻ സ്പേസ് ഉള്ള കഥാപാത്രമാണ് ദൃശ്യത്തിലേത് എന്നും, പക്ഷെ ഏറ്റവും കൂടുതൽ പ്രതികരണങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്നത് ഈ കഥാപാത്രത്തിനാണെന്നും താരം പറയുന്നു. ചിത്രം വിജയമായതിൽ സന്തോഷമുണ്ടെന്നും, തിയേറ്റർ റിലീസ് ചെയ്തിരുന്നു എങ്കിൽ നന്നായിരുന്നു എന്നും താരം പറയുന്നു.
ദൃശ്യം 2 ലേക്ക് എത്തിയതിനെ പറ്റിയും ജയശങ്കർ പറയുന്നുണ്ട്. ‘ഇ കഥാപാത്രത്തിനുവേണ്ടി അവർ വേറെ ആരെയോ സമീപിച്ചിരുന്നു. പക്ഷെ കോവിഡ് കാലം ആയതിനാൽ ആദ്ദേഹത്തിന് എത്തിച്ചേരാൻ കഴിഞ്ഞില്ല. അങ്ങനെയാണ് എന്നെ വിളിക്കുന്നത്. സുഖമില്ലാതെ ഇരുന്നതിനാൽ ആലോചിച്ച് പറയാം എന്ന് പറഞ്ഞു. വീണ്ടും വിളിച്ചപ്പോൾ അത്യാവശ്യമാണെന്ന് കരുതി മകനെയും കൂട്ടി പോയി’
ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും, കഥാപാത്രത്തിന് ആയാസകരമായ സീനുകൾ ഇല്ലാതിരുന്നതിനാലാണ് അഭിനയിക്കാൻ പറ്റിയതെന്നും, ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജയശങ്കർ പറഞ്ഞു.
Post Your Comments