ശ്രീനഗര്‍ : അതിര്‍ത്തിയില്‍ പാക് സൈന്യം തുടര്‍ച്ചായി നടത്തുന്ന വെടി നിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് ശാശ്വതപരിഹാരം. നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തലിന് ഇന്ത്യ- പാക് സൈനികര്‍ ധാരണയിലെത്തി. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ ഇരു രാജ്യങ്ങളുടെയും മിലിറ്ററി ഓപ്പറേഷന്‍ വിഭാഗം മേധാവിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് വെടിനിര്‍ത്തലിന് ധാരണയായത്.
Read Also : പരീക്ഷ നടത്താതെ 9,10,11 ക്ലാസുകളിലെ മുഴുവന്‍ കുട്ടികളെയും വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
വെടിനിര്‍ത്തലിന് ധാരണയായതായി അറിയിച്ച് ഇരു സൈനിക വിഭാഗങ്ങളും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. നിയന്ത്രണ രേഖയില്‍ സമാധാനം ഉറപ്പുവരുത്തുന്നതിനും, സ്ഥിരതയ്ക്കുമാണ് വെടിനിര്‍ത്തലിന് ധാരണയാകുന്നതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ഹോട്ട് ലൈനിലൂടെയാണ് മേധാവിമാര്‍ കൂടിക്കാഴ്ച നടത്തിയത്. നിയന്ത്രണ രേഖയിലെ പ്രശ്നങ്ങളെക്കുറിച്ച് ഇരുവിഭാഗങ്ങളും ചര്‍ച്ച നടത്തി. നിയന്ത്രണ രേഖയിലെ സ്ഥിതിഗതികളും ഒന്നിച്ച് വിലയിരുത്തി. മേഖലയിലെ സംഘര്‍ഷം ഒഴിവാക്കുന്നതിനായി കൊണ്ടുവന്ന വെടിനിര്‍ത്തല്‍ കരാര്‍ കര്‍ശനമായി പാലിക്കുമെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്.
അടുത്തിടെയായി അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പ്രശ്നത്തിന് പരിഹാരം കാണാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം 5,133 തവണയാണ് പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്.
Post Your Comments