Latest NewsNewsIndia

ചൈന നടത്തിയ ആ തട്ടിപ്പും ഇന്ത്യ കൈയോടെ പൊക്കി : തലമുടി കയറ്റുമതിയില്‍ വന്‍ തോതില്‍ കളളക്കടത്ത്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുളള തലമുടി കയറ്റുമതിയില്‍ വന്‍ തോതില്‍ കളളക്കടത്ത് നടത്തുന്നതായി കസ്റ്റംസ് കണ്ടെത്തല്‍. കയറ്റുമതി ചെയ്യുന്ന തലമുടിക്ക് അസാധാരണമായ രീതിയില്‍ വില ഇടിയുന്നത് ശ്രദ്ധയില്‍ പെട്ട കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. ജിഎസ്ടി, കസ്റ്റംസ്, ഡിആര്‍ഐ, എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് പശ്ചിമ ബംഗാളിലെ കസ്റ്റംസ് പ്രത്യേക അന്വേഷണ സംഘം ഈ കളളക്കടത്തിനെ കുറിച്ച് വിവരം നല്‍കിയിട്ടുണ്ട്. കയറ്റുമതി ചെയ്യുന്ന മുടിയുടെ ഭാരം കൃത്രിമമായി കുറച്ചുകാണിക്കുകയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

Read Also : ചിന്താ ജെറോമിനെതിരെ പി.കെ.ഫിറോസ്

മ്യാന്‍മര്‍, ബംഗ്‌ളാദേശ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലേക്ക് അയച്ചിരുന്ന കണ്ടെയ്നറിനാണ് ഭാരം കുറച്ചിരുന്നത്. കിലോയ്ക്ക് 4500 മുതല്‍ 6000 വരെ വില വരുന്നതാണ് കയറ്റുമതി ചെയ്യുന്ന മുടി. എന്നാല്‍ ഇതിന് കിലോയ്ക്ക് 27.87 രൂപയും 1400 രൂപയും കാണിച്ചാണ് വന്‍ തോതില്‍ മുടി കടത്തുന്നത്. 2800 മുതല്‍ 5600 രൂപ വരെ വിലയ്ക്ക് വില്‍ക്കേണ്ട ഇവ ഭാരം കുറച്ചുകാട്ടി വിലകുറച്ചാണ് കടത്തിയതെന്ന് കസ്റ്റംസ് കണ്ടെത്തി.

ഭാരം കുറച്ചുകാട്ടുന്നതിന് പിന്നിലെ കാരണങ്ങള്‍ ഇവയാണ്. നികുതി കുറയ്ക്കുന്നതിനാണ് ഈ കളളക്കളി. മ്യാന്‍മാറിലും ബംഗ്‌ളാദേശിലുമെത്തിക്കുന്ന തലമുടി അടങ്ങിയ കണ്ടെയ്നറുകള്‍ ഇവിടെ നിന്നും കരമാര്‍ഗം ചൈനയില്‍ എത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ തട്ടിപ്പിന് ചൈനയില്‍ നിന്ന് നേരിട്ട് ഇന്ത്യാ വിരുദ്ധ ശക്തികളുടെ സഹായം ലഭിക്കുന്നുണ്ടെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button