ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിര്‍മിച്ച ആറ് ലക്ഷം ഡോസ് കോവിഡ് 19 വാക്സിന് ഘാനയ്ക്ക് നല്കി. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്സിനാണ് ആഫ്രിക്കന്‍ രാജ്യമായ ഘാനയക്ക് നല്‍കിയത്. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു
Keeping our African commitment.
Ghana now receives Made in India vaccines. #VaccineMaitri pic.twitter.com/uGwgalidAd— Dr. S. Jaishankar (@DrSJaishankar) February 24, 2021
ലോകാരോഗ്യ സംഘടനയുടെ കോവാക്സ് പ്രോഗ്രാമിന്റെ ഭാഗമായാണ് വാക്സിന് ഇന്ത്യ സൗജന്യമായി നല്‍കിയത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 92 രാജ്യങ്ങള്‍ക്ക് സൗജന്യമായി വാക്സിന് നല്‍കുന്നതിനുള്ള പദ്ധതിയാണിത്. ഈ പദ്ധതിയുടെ ഭാഗമായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ 200 കോടി ഡോസ് വാക്സിന് 2021 അവസാനത്തോടെ വിതരണം ചെയ്യാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത് .
#Ghana?? becomes the first African country to receive #COVID19 vaccines from the COVAX facility. 600,000 Oxford-AstraZeneca doses arrived in Accra this morning. The delivery is the first wave of arrivals to continue in coming days. pic.twitter.com/1R5mVciEpv
— WHO African Region (@WHOAFRO) February 24, 2021
ഇതിന് പുറമെ ദരിദ്ര രാജ്യങ്ങള്‍ക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘വാക്സിന് മൈത്രി ‘പദ്ധതി പ്രകാരം 20 രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്സിന് എത്തിച്ചു നല്‍കുന്നുണ്ട്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കോവാക്സിന്, കോവിഷീല്‍ഡ് വാക്സിനുകളാണ് കരീബിയന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് കൈമാറുന്നത് .
Post Your Comments