ന്യൂഡൽഹി : വെടിയുണ്ട പാഴാക്കാതെ അതിർത്തി വികസിപ്പിക്കുന്ന ചൈനയുടെ പരിപാടി ഇന്ത്യയോട് നടക്കില്ലെന്ന് കരസേന മേധാവി ജനറൽ എം.എം നരവാനെ. ഇക്കാര്യം ചൈനയ്ക്ക് ബോധ്യപ്പെടുത്തി കൊടുത്തെന്നും നരവാനെ വ്യക്തമാക്കി.
Read Also : ഭര്‍ത്താവിന്റെ സ്വത്തില്‍ ഭാര്യയുടെ ബന്ധുക്കള്‍ക്കും അവകാശമുണ്ടെന്ന് സുപ്രീംകോടതി
നുഴഞ്ഞുകയറി അതിർത്തി വികസിപ്പിക്കുക എന്നതാണ് ചൈനയുടെ ശീലം. ചെറിയ ചെറിയ നീക്കങ്ങൾ നടത്തി ആരാലും ശ്രദ്ധിക്കപ്പെടാത്ത രീതിയിൽ ചൈന അതിർത്തി വികസിപ്പിക്കും. ഇങ്ങനെയാണ് ചൈനീസ് പട്ടാളം അവരുടെ ലക്ഷ്യങ്ങൾ നേടിയെടുത്തത്. ജീവഹാനിയോ യുദ്ധമോ ഇല്ലാതെ തന്നെ അവർ ലക്ഷ്യം കണ്ടിരുന്നു. എന്നാൽ അത് ഇന്ത്യയോട് പ്രയോഗിച്ചാൽ ഫലമുണ്ടാകില്ലെന്ന് ചൈനയ്ക്ക് ബോധ്യമായെന്ന് നരവാനെ വ്യക്തമാക്കി.
ചൈനയുടെ ഏത് നീക്കവും തടയാൻ സൈന്യം സർവ്വസജ്ജമാണ്. ദക്ഷിണ ചൈന കടലിൽ ചൈനയുടെ ഭാഗത്ത് നിന്നും ചില നീക്കങ്ങൾ ഉണ്ടാകുന്നുണ്ട്. ഇക്കാര്യം സൂക്ഷ്മമായി പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments