ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാൻ മാർഗരേഖയുമായി കേന്ദ്ര സർക്കാർ. ഒടിടി പ്ലാറ്റ്ഫോമുകളെ നിരീക്ഷിക്കാൻ ത്രിതല സംവിധാനം ഒരുക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്ദേക്കർ, രവിശങ്കർ പ്രസാദ് എന്നിവർ ചേർന്നാണ് മാർഗരേഖ പുറത്തിറക്കിയത്.
ഒടിടി പ്ലാറ്റ്ഫോമുകൾക്ക് പുറമേ സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മാർഗരേഖയും കേന്ദ്രസർക്കാർ പുറത്തിറക്കി. പ്രകോപനപരമായ പോസ്റ്റുകൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്നും നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾക്കായി സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കരുതെന്നും മാർഗരേഖയിൽ പറയുന്നു. ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കത്തിന് U/A സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കിയതായും മന്ത്രിമാർ പ്രഖ്യാപിച്ചു.
Post Your Comments