ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനുള്ള മാര്‍ഗരേഖയുമായി കേന്ദ്ര സര്‍ക്കാര്‍. ഒടിടി പ്ലാറ്റ്‌ഫോമുകളെ നിരീക്ഷിക്കാന്‍ ത്രിതല സംവിധാനം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് പുറമേ സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗരേഖയും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.
കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്ദേക്കര്‍, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്കത്തിന് U/A സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിയതായി മന്ത്രിമാര്‍ പറഞ്ഞു. പ്രകോപനപരമായ പോസ്റ്റുകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്ന് മാര്‍ഗ രേഖയില്‍ പറയുന്നു. നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായി സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നതും വിലക്കി.
Post Your Comments