മുഖക്കുരു മുതലങ്ങോട്ടുള്ള ‘സ്‌കിന്‍’ പ്രശ്‌നങ്ങളില്‍ വലിയൊരു പങ്കും നമ്മുടെ ജീവിതരീതിയുടെ ഭാഗമായി സംഭവിക്കുന്നതാണ്. കഴിക്കുന്ന ഭക്ഷണം, ഉറക്കം, ജീവിക്കുന്ന ചുറ്റുപാടിന്റെ ശുചിത്വം, ശുദ്ധവായുവിന്റെ ലഭ്യത തുടങ്ങി പല ഘടകങ്ങളും ഇതില്‍ സ്വാധീനമായി വരുന്നുണ്ട്.
ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ ഒരു പരിധി വരെ മറികടക്കാന്‍ നിത്യജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതിയാകും. ധാരാളം ആന്റിഓക്‌സിഡന്റുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
Read Also : ബസിനുള്ളിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; അറബിക് അധ്യാപകൻ പിടിയിൽ
ഇന്ന് നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടുകള്‍ പലപ്പോഴും മലിനമായതാണ്. മോശമായ വായു നമ്മുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തേയും മോശമായി ബാധിക്കുന്നുണ്ട്. ഒരുപക്ഷേ ഇപ്പോള്‍ വരുന്ന സ്‌കിന്‍ പ്രശ്‌നങ്ങളിലേറെയും ഇക്കാരണങ്ങള്‍ കൊണ്ടുള്ളതാണ്. എളുപ്പത്തില്‍ പ്രായം തോന്നിക്കുന്ന അവസ്ഥ, ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം മങ്ങിപ്പോവുക തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇക്കൂട്ടത്തില്‍ അധികവും കണ്ടുവരുന്നത്. ആന്റിഓക്‌സിഡന്റുകള്‍ പ്രയോഗിക്കുന്നതിലൂടെ ഒരു പരിധി വരെ ഈ വിഷയങ്ങള്‍ പരിഹരിക്കാനാകും.
Post Your Comments