KeralaLatest NewsNews

റേഷൻ വിഹിതം നൽകാത്തത് ചോദ്യം ചെയ്ത യുവതിയ്ക്ക് മാനസിക പീഡനം; എൽഡിഎഫ് പഞ്ചായത്ത് അംഗത്തിനെതിരെ പരാതി

ഇടുക്കി : റേഷന്‍ വിഹിതം നല്‍കാത്തത് ചോദ്യം ചെയ്ത അംഗപരിമിതിയുള്ള യുവതിയ്ക്ക് നേരെ എൽഡിഎഫ് പഞ്ചായത്ത് അംഗത്തിന്റെ മാനസിക പീഡനം. തൊഴിലുറപ്പ് ജോലി നൽകാതെ പെരിയവാരൈ ആനമുടി പഞ്ചായത്ത് അംഗം തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതി ദേവികുളം സബ്കളക്ടർക്ക് പരാതി നൽകി. പെരിയവാരൈ ആനമുടി സബ്ഡിവിഷനിൽ താമസിക്കുന്ന ശെൽവിയാണ് പരാതി നൽകിയത്.

ആനമുടി ഡിവിഷനിൽ സൂപ്പർവൈസറായി ജോലി ചെയ്ത് വരികയായിരുന്നു ശെൽവി. ഇവിടെ ഇടത് മുന്നണി സ്ഥാനാർത്ഥി വിജയിച്ചതോടെ ശെൽവിയെ മറ്റ് ജോലികൾക്കായി പഞ്ചായത്ത് അംഗം നിയോഗിച്ചു. എസ്‌റ്റേറ്റിൽ ശെൽവിയ്ക്ക് റേഷൻ കടയും ഉണ്ട്. സർക്കാർ നൽകുന്ന റേഷൻ വിഹിതം കൃത്യമായി നൽകാത്തത് യുവതി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ പഞ്ചായത്ത് അംഗം ശെൽവിയ്ക്ക് ജോലി നൽകരുതെന്ന് സൂപ്പർവൈസർമാർക്ക് നിർദ്ദേശം നൽകിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

Read Also :  ഇന്ത്യയെ രക്ഷിക്കാന്‍ സര്‍വ്വേശ്വരന്‍ അയച്ച അവതാര പുരുഷനാണ് മോദിയെന്ന് അബ്ദുള്ളക്കുട്ടി

എന്നാല്‍ അത്തരം പ്രശ്‌നങ്ങളൊന്നും നടന്നിട്ടില്ലെന്നും യുവതിയുമായി യാതൊന്നും സംസാരിച്ചിട്ടില്ലെന്നും പഞ്ചായത്ത് അംഗം പ്രതികരിച്ചു. എസ്റ്റേറ്റ് മേഖലകളില്‍ അന്വേഷണം നടത്തിയാല്‍ അത് ബോധ്യപ്പെടുമെന്നും പഞ്ചായത്ത് അംഗം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button