അഹമ്മദാബാദ് : ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി . വികസനത്തിലും, നല്ലഭരണത്തിലും , രാഷ്ട്രീയത്തിലുമുള്ള ജനങ്ങളുടെ അചഞ്ചലമായ വിശ്വാസമാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് . ബിജെപിയെ വീണ്ടും അധികാരത്തിലത്തിച്ച സംസ്ഥാനത്തെ ജനങ്ങളോട് നന്ദി- മോദി ട്വിറ്ററില്‍ കുറിച്ചു.
‘ ഗുജറാത്തിലുടനീളമുള്ള ഇന്നത്തെ വിജയം വളരെ സവിശേഷതയുള്ളതാണ് . രണ്ട് പതിറ്റാണ്ടിലേറെക്കാലം ഒരു സംസ്ഥാനത്ത് ഇത്തരമൊരു അത്ഭുതകരമായ വിജയം രേഖപ്പെടുത്തുന്നത് ശ്രദ്ധേയമാണ്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നും, പ്രത്യേകിച്ച് ഗുജറാത്തിലെ യുവാക്കളിൽ നിന്ന് വ്യാപകമായ പിന്തുണ ലഭിക്കുന്നത് ഹൃദയംഗമമാണ്. ബിജെപിയുടെ ഓരോ കാര്യകർത്താക്കളുടെയും ശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു, അവർ ജനങ്ങളിലേക്ക് എത്തിച്ചേരുകയും സംസ്ഥാനത്തിനായുള്ള പാർട്ടിയുടെ കാഴ്ചപ്പാടിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു – മോദി ട്വീറ്ററിൽ പറഞ്ഞു.
അഹമ്മദാബാദ്, ഭാവനഗര്‍, ജംനഗര്‍, രാജ്‌കോട്ട്, സൂറത്ത്, വഡോദര എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്ലായിടത്തും ബിജെപി വന്‍ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി. ആകെയുള്ള 576 സീറ്റുകളില്‍ ബിജെപിക്ക് 479 സീറ്റുകളിലാണ് ജയിച്ചത്.
സൂറത്തില്‍ കോണ്‍ഗ്രസ് വന്‍തിരിച്ചടിയാണ് നേരിട്ടത്. സൂറത്തിലെ 120 സീറ്റുകളില്‍ 93 സീറ്റുകളോടെയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്.തെരഞ്ഞെടുപ്പ് നടന്ന ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ബിജെപി സ്വന്തമാക്കി.
Post Your Comments