ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മോട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിന്റെ പേര് മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കിയതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖ്. ഒരു ഏകാധിപതിയുടെ എല്ലാം തികഞ്ഞ രൂപമാണ് മോദി എന്നാണ് ഈ നടപടി തെളിയിക്കുന്നതെന്നും അധികാരത്തിലിരിക്കുന്ന സമയത്ത് ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയുടെ പേര് മാറ്റി ‘മോദിയ’ എന്നാക്കിയാലും അത്ഭുതപ്പെടേണ്ടതില്ലെന്നും ‘എല്ലാം തികഞ്ഞ ഒരു നാര്‍സിസ്റ്റ് ആണ് നമ്മെ ഭരിക്കുന്നതെന്നും സോഷ്യല്‍ മീഡിയാ കുറിപ്പിലൂടെ ടി.സിദ്ദിഖ് പരിഹസിക്കുന്നു. ഇത് സംബന്ധിച്ച ടി സിദ്ദിഖിന്റെ മറ്റൊരു പോസ്റ്റും ശ്രദ്ധ നേടുന്നുണ്ട്.
https://www.facebook.com/advtsiddiqueinc/posts/3734688036579194
Post Your Comments