റിയാദ് : സൗദി ഭരണകൂടം യാത്രാവിലക്കിന് ഭാഗികമായി ഇളവ് അനുവദിച്ചു നൽകി. രാജ്യത്ത് വിദേശികളെ വിവാഹം ചെയ്ത സ്വദേശികൾക്ക് മുന്‍കൂട്ടി അനുമതിപത്രം നേടാതെ അതിര്‍ത്തി പ്രവേശന കവാടങ്ങള്‍ വഴി നേരിട്ട് വിദേശങ്ങളിലേയ്ക്ക് പോകാനായി അനുമതി നല്‍കിയിട്ടുണ്ട്.
Read Also: പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി പിടിയിൽ
വിദേശികളെ വിവാഹം ചെയ്ത സൗദി വനിതകള്‍ക്ക് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം വിദേശത്തേയ്ക്ക് പോകാനും വിദേശത്തു കഴിയുന്ന ഭര്‍ത്താവിന്‍റെ അടുത്തേയ്ക്ക് പോകാനും അതിര്‍ത്തി പ്രവേശന കവാടങ്ങള്‍ വഴി സാധിക്കും. ഇതിന് വിദേശികളുമായുള്ള വിവാഹം തെളിയിക്കുന്ന രേഖകള്‍ അതിര്‍ത്തി പ്രവേശന കവാടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാക്കിയാല്‍ മാത്രം മതി.
Read Also: വിമാനവും കാറും തമ്മിൽ കൂട്ടിയിടിച്ചു ; വീഡിയോ വൈറൽ ആകുന്നു
വിദേശ വനിതകളെ വിവാഹം ചെയ്ത സൗദി പൗരന്മാര്‍ക്കും, ജോലിയാവശ്യാര്‍ഥമോ മറ്റു കാരണങ്ങളാലോ ഭാര്യമാര്‍ വിദേശത്താണെങ്കിലും അവര്‍ക്ക് സൗദിയിലേയ്ക്ക് വരാന്‍ കഴിയില്ലെങ്കിലും ഇതേപോലെ മുന്‍കൂട്ടി പെര്‍മിറ്റ് നേടാതെ അതിര്‍ത്തി പ്രവേശന കവാടങ്ങള്‍ വഴി വിദേശത്തേയ്ക്ക് യാത്ര ചെയ്യാവുന്നതാണ്.
Post Your Comments