രമേശ് ചെന്നിത്തലയുടെ പ്രസ്താവനകളെ ഗൗരവമായി കാണേണ്ടതില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരം തീർക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ചർച്ച നടക്കുന്നുണ്ട്. ഉദ്യോഗാർത്ഥികളുടെ ആവശ്യം എല്ലാ വേക്കൻസികളും റിപ്പോർട്ട് ചെയ്യപ്പെടണമെന്നും ഗവൺമെന്റ് അതിനുള്ള നിർദേശം കൊടുക്കണമെന്നുള്ളതുമാണ്. ഗവൺമെന്റിന്റെ സമീപനവും അതുതന്നെയാണ്. പി.എസ്.സി ഉദ്യോഗാർത്ഥികളുടെ ആവശ്യം പരിഗണിക്കാൻ സെക്രട്ടറി തലത്തിൽ കഴിഞ്ഞ ദിവസം ചർച്ച നടന്നിരുന്നതായും മന്ത്രി പറഞ്ഞു.
അവസാനത്തെ ഒരു വേക്കൻസി പോലും റിപ്പോർട്ട് ചെയ്യാനുള്ള തീരുമാനം എടുത്തിട്ടുണ്ട്. സമരം ചെയ്യുന്ന ആളുകളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ ബെറ്റാലിയൻ അടക്കം തസ്തികകൾ സൃഷ്ടിക്കാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
അതേസമയം, പബ്ലിക്ക് സർവീസ് കമ്മീഷന്റെ പട്ടികയിലുള്ള എല്ലാവർക്കും ജോലി ലഭിക്കുമെന്നത് ഒരു ഗവൺമെന്റിനും ചെയ്യാൻ പറ്റാത്ത കാര്യമാണ്. എന്നാൽ, സമരക്കാരിൽ ഒരു വിഭാഗക്കാർ മാത്രമാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. ഭൂരിപക്ഷത്തിന്റെയും നിലപാട് ഇതല്ല. ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെയാണ് ഗവൺമെന്റ് മാനിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments