ന്യൂഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ കൂട്ടാക്കാത്തതിനെ തുടർന്ന് ഭീഷണിയുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പാർലമെന്റ് ഘരാവോ ചെയ്യുമെന്നാണ് ഭീഷണി. രാജസ്ഥാനിലെ സിക്കാറിൽ കിസാൻ മഹാപഞ്ചായത്ത് അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ഭീഷണിയുമായി രംഗത്ത് വന്നത്.
കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡൽഹി മാർച്ചിന് തയ്യാറെടുക്കാനും പ്രതിഷേധക്കാരോട് ടികായത് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തവണ പാർലമെന്റാണ് ലക്ഷ്യം. ഡൽഹി മാർച്ചിൽ നാല് ലക്ഷം ട്രാക്ടറുകളല്ല മറിച്ച് 40 ലക്ഷം ട്രാക്ടറുകൾ പങ്കെടുക്കുമെന്നും ടികായത് കൂട്ടിച്ചേർത്തു.
റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ഉണ്ടായ സംഭവങ്ങളിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. തങ്ങൾ ത്രിവർണ്ണപതാകയെ സ്നേഹിക്കുന്നവരാണ്. എന്നാൽ നേതാക്കന്മാരെ ഇഷ്ടമല്ല. കാർഷിക നിയമങ്ങൾ പിൻവലിക്കണം. അല്ലെങ്കിൽ വലിയ കമ്പനികളുടെ ഗോഡൗണുകൾ നശിപ്പിക്കുമെന്നും ടികായത് അവകാശപ്പെട്ടു. ഡല്‍ഹി മാര്‍ച്ച് ആഹ്വാനത്തിന് കാത്തിരിക്കണമെന്നും അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും രാജസ്ഥാനിലെ സികാറില്‍ കിസാന്‍ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യവെ ടികായത് പറഞ്ഞു.
Post Your Comments