ഖത്തറില്‍ പഴയ കറന്‍സികള്‍ ഉപയോഗിക്കാനുള്ള സമയം സെന്‍ട്രല്‍ ബാങ്ക് നീട്ടി നല്‍കി. ജൂലൈ ഒന്ന് വരെ ജനങ്ങള്‍ക്ക് പഴയ ഖത്തരി റിയാല്‍ ഉപയോഗിക്കാം. അതിന് ശേഷം പഴയ നോട്ടുകള്‍ കയ്യില്‍ വെയ്ക്കുന്നത് നിയമവിരുദ്ധമാകും. അതിനാല്‍ ജൂലൈ ഒന്നിനകം എല്ലാവരും പഴയ നോട്ടുകള്‍ മാറിയിരിക്കണം.
Read Also: ഭിന്നശേഷിക്കാര്‍ക്കുള്ള വിവാഹ ധനസഹായം 2.5 ലക്ഷമാക്കി ഉയർത്തി സർക്കാർ
പത്ത് വര്‍ഷം വരെ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് പഴയ നോട്ടുകള്‍ മാറ്റാം. ജൂലൈ ഒന്ന് വരെ ഖത്തര്‍ ഇസ്ലാമിക് ബാങ്കിന്‍റെ ബ്രാഞ്ചുകള്‍ വഴിയും എടിഎം വഴിയും പഴയ നോട്ടുകള്‍ മാറിയെടുക്കാവുന്നതാണ്. ദേശീയ കറന്‍സി സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു.
Post Your Comments