Latest NewsNewsIndia

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയവും ഇന്ത്യയില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നല്‍കിയ സ്റ്റേഡിയത്തിന്റെ പ്രത്യേകതകള്‍ ഇങ്ങനെ

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയവും ഇന്ത്യയില്‍ തന്നെ.
അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയമാണ് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായി മാറിയത്. പുതുക്കി നിര്‍മിച്ച ഈ സറ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. സര്‍ദാര്‍ പട്ടേല്‍ മൊട്ടേര സ്റ്റേഡിയമാണ് ഇനി നരേന്ദ്ര മോദി സ്റ്റേഡിയം എന്നായ് അറിയപ്പെടുക. ഈ സ്റ്റേഡിയത്തിലാണ് ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം നടക്കുന്നത്.

Read Also : ഇനി, പാർലിമെന്റിലേക്കാവും ആ യാത്ര : ട്രാക്ടറുകളുമായി പാർലിമെന്റിലേക്കെത്തുമെന്ന് ടിക്കായത്ത്

പുതുക്കി പണിത സ്റ്റേഡിയം രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിസിസിഐ സെക്രട്ടറി ജയ് ഷാ,  കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സബര്‍മതി നദിക്കരയിലാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സ്ഥിതി ചെയ്യുന്നത്. മൊട്ടേരയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം പുതുക്കിപ്പണിതപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മാറുകയായിരുന്നു.

1.10 ലക്ഷം പേര്‍ക്കുളള ഇരിപ്പിടങ്ങളുണ്ട് മൊട്ടേരയില്‍. 90000 പേര്‍ക്ക് ഇരിക്കാവുന്ന മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തെയാണ് ഇക്കാര്യത്തില്‍ മൊട്ടേര പിന്നിലാക്കിയത്. 1982ലാണ് സ്റ്റേഡിയം നിര്‍മിച്ചത്. പുതുക്കി പണിതത് 2019ലും. സ്റ്റേഡിയം പുതുക്കിപ്പണിയുന്നതിന് തറക്കല്ലിട്ടത് 2018 ജനുവരിയിലായിരുന്നു. 2020 ഫെബ്രുവരിയില്‍ പണി പൂര്‍ത്തിയാകുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശാനുസരണം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനാണ് മൊട്ടേര സ്റ്റേഡിയം പുതുക്കിപ്പണിതത്. നേരത്തെ 49,000 പേര്‍ക്കായിരുന്നു ഇരിക്കാന്‍ സൗകര്യമുണ്ടായിരുന്നത്. 63 ഏക്കറിലായാണ് സ്റ്റേഡിയം വ്യാപിച്ച് കിടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button