KeralaCinemaMollywoodLatest NewsNewsEntertainment

പിണറായിയെ കുറിച്ചുള്ള അഭിപ്രായം?: അതിന് താൻ ആളല്ലെന്ന് മുരളി ഗോപി.

കക്ഷി രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്നും, അതിനപ്പുറമുള്ള രാഷ്ട്രീയമാണ് തനിക്കുള്ളതെന്നും മുരളി ഗോപി പറഞ്ഞു. ഒരു സ്വകാര്യ വാർത്താ ചാനലിന്റെ അഭിമുഖ പരിപാടിയിലാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന് കീഴിലുള്ള ഭരണത്തെ വിലയിരുത്താമോ എന്നുള്ള ചോദ്യത്തിന്, താൻ അതിന് ആളല്ല എന്നും, തന്നോട് ചോദിക്കേണ്ട ചോദ്യമല്ല അതെന്നും താൻ കലാകാരൻ ആണെന്നും മുരളി ഗോപി പറഞ്ഞു. പൊതുയിടത്തിൽ ഭരണത്തെ കുറിച്ച് അഭിപ്രായങ്ങൾ പറയാനുള്ള ആളല്ല താനെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

ചലച്ചിത്ര മേഖലയിൽ നിന്നും ആൾക്കാർ കൂടുതലായി രാഷ്ട്രീയത്തിലേക്കെത്തുന്ന സാഹചര്യത്തെക്കുറിച്ച്, ജനസേവനം എന്നത് ചെറിയ കാര്യമല്ല. അതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം നൂറ് ശതമാനവും നിറവേറ്റാൻ സാധിക്കുന്നുവെന്ന് ഉറപ്പുണ്ടെങ്കിൽ സിനിമാപ്രവർത്തകർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനോട് തനിക്ക് എതിർപ്പില്ലെന്നും മുരളി ഗോപി പറഞ്ഞു.

ജനാധിപത്യ രാജ്യത്തിൽ അവരവരുടെ സ്വകാര്യ തിരഞ്ഞെടുപ്പുകളെ കുറിച്ച് താൻ പറയേണ്ടതില്ലെന്നും അത് അവരുടെ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനസേവനമാണ് ഉദ്ദേശമെങ്കിൽ പൂർണമായും സ്വയം അതിലേക്ക് അർപ്പിക്കേണ്ടതുണ്ട്. അതിനു കഴിയുമെങ്കിൽ തീർച്ചയായും അവർ രാഷ്ട്രീയത്തിൽ ഇറങ്ങുക തന്നെ വേണമെന്നും മുരളി ഗോപി പറഞ്ഞു.

കർഷക സമരത്തെക്കുറിച്ച്, ‘ഒരു സമരം ഉണ്ടാകുന്നത് അതിനു വ്യക്തമായ ഒരു കാരണം ഉള്ളതുകൊണ്ടാണ്. ആ കാരണം എന്താണെന്ന് മനസിലാക്കാൻ ഭരണകൂടങ്ങൾ തയ്യാറാകണമെണം. ആ കാരണം എന്തെന്ന് മനസിലാക്കാൻ ഭരണകൂടം തയ്യാറാകുന്നില്ലെങ്കിൽ എന്തുകൊണ്ട് അതിനു തയ്യാറാകുന്നില്ലെന്ന് അവർ അവരോടു തന്നെ ചോദിക്കണം’ എന്നും മുരളി ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button