COVID 19Latest NewsNewsKuwaitGulf

മലയാളി പ്രവാസി കോവിഡ് ബാധിച്ചു മരിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്ത്​ പ്രവാസി ഇടത്താവളമായ ദുബൈയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. തൃശൂർ പെരിഞ്ഞനം ചക്കരപാടം പള്ളിയു​ടെ വടക്ക് വശം താമസിക്കുന്ന നൈസാം (45) ആണ്​ കോവിഡ് ബാധിച്ചു മരിച്ചത്​. ഭാര്യ: റബീന. മക്കൾ: അമീഹ, അക്​മൽ, അക്കു. സഹോദരങ്ങൾ: ഫൈസൽ, നജീബ്​, നിഷാദ്​. പിതാവ്​: മുഹമ്മദ്​.

കുവൈത്തിലേക്ക്​ നേരിട്ട്​ വരാൻ വിലക്കുള്ളതിനാൽ ദുബൈ വഴി വരാൻ ശ്രമിച്ച അദ്ദേഹം കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ ദുബൈയിൽ ചികിത്സയിലായിരുന്നു ഉണ്ടായിരുന്നത്. വർഷങ്ങളായി ഖത്തറിലായിരുന്ന നൈസാം ഒരു വർഷം മുമ്പാണ്​ ജോലി മാറ്റത്തിനായി കുവൈത്തിലെത്തിയത്​. കുവൈത്തിൽ സാൽമിയയിലായിരുന്നു ഇയാളുടെ താമസം. കെ.ഇ.ഒ ഇൻറർനാഷനൽ കൺസൽട്ടൻറ്​സ്​ കമ്പനിയിൽ ഡ്രാഫ്​റ്റ്​സ്​മാനായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button