Latest NewsNattuvarthaNews

ജീപ്പ് മറിഞ്ഞ് 2 പേർക്ക് പരിക്ക്

റാന്നി ∙ മന്ദിരം–വടശേരിക്കര റോഡിലെ കുളികടവുങ്കൽ വളവിൽ ജീപ്പ് മറിഞ്ഞ് 2 പേർക്ക് അപകടത്തിൽ പരിക്കേറ്റു . ചിറ്റാർ തോപ്പിൽ കിഴക്കേതിൽ തങ്കമ്മ ജോയി, തലച്ചിറ പട്ടരേത്ത് റെജി ജോർജ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 12.45ന് ആണ് സംഭവം ഉണ്ടായിരിക്കുന്നത്. മന്ദിരം ഭാഗത്ത് നിന്ന് വടശേരിക്കരയ്ക്കു പോകുകയായിരുന്നു ജീപ്പ്. കുളികടവുങ്കൽ കൊടുംവളവ് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് 50 താഴ്ചയുള്ള കുഴിയിലേക്കു മറിയുകയായിരുന്നു ഉണ്ടായത്. തേക്ക്, ആഞ്ഞിലി മരങ്ങളിൽ തട്ടിയാണ് ജീപ്പ് വീണത്. അതിനാൽ കനത്ത ആഘാതം ഉണ്ടായില്ല. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ റോഡിലെത്തിച്ച് ആശുപത്രിയിലേക്ക് അയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button