KeralaLatest NewsNews

സിപിഎമ്മിന്റെ രണ്ട് ബ്രാഞ്ച് അടപടലം ബിജെപിയിൽ ; സിപിഎം ഓഫീസ് ബിജെപി കാര്യാലയമായി മാറി

തിരുവനന്തപുരം: സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് ‘ബംഗാള്‍ മോഡല്‍’ കുത്തൊഴുക്ക്. കോവളം നിയോജക മണ്ഡലത്തിലുള്‍പ്പെട്ട വിഴിഞ്ഞം പ്രദേശത്തെ നെല്ലിക്കുന്ന്, പനവിള ബ്രാഞ്ച് കമ്മിറ്റികളിലെ നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നതോടെ സിപിഎം പാര്‍ട്ടി ഓഫീസ് ബിജെപി കാര്യാലയമായി മാറി.

Read Also : ആറ്റുകാല്‍ പൊങ്കാല : കോവിഡ് മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് കളക്ടര്‍

കോവളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മുക്കോല പ്രഭാകരന്‍ അടക്കം 86 സിപിഎം പ്രവര്‍ത്തകരാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയില്‍ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ സംസ്ഥാന നേതൃത്വത്തിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിവിട്ടതെന്ന് മുക്കോല പ്രഭാകരന്‍ വ്യക്തമാക്കി. രണ്ടു ബ്രാഞ്ചു കമ്മിറ്റികളാണ് ഒന്നടങ്കം ബിജെപി സംവിധാനമായി മാറിയത്. സിപിഎം പനവിള ബ്രാഞ്ച് സെക്രട്ടറി എസ്. ശ്രീമുരുകള്‍, നെല്ലിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നെല്ലിക്കുന്ന് ശ്രീധരന്‍, തോട്ടം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വയല്‍ക്കര മധു, ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ജി. ശ്രീകുമാര്‍, തൊഴിലാളി നേതാക്കന്മാരായിട്ടുള്ള എസ്. ലിജു, സുഗതന്‍ എ, ചന്ദ്രന്‍ ടി.ജി, അഭിലാഷ് എസ്.വി, സന്തോഷ് കുമാര്‍ കെ.എസ്, രാജീവ് ആര്‍, രാജേന്ദ്രന്‍ എസ്, വിശാഖ് എസ്.എസ്, സന്തോഷ് കുമാര്‍, സതീഷ് എസ്, രവി .എല്‍, മനേഷ എന്നിങ്ങനെ നിരവധി പ്രമുഖര്‍ ഇതില്‍ ഉള്‍പ്പെടുന്നു. തോട്ടം ബ്രാഞ്ച് കമ്മറ്റിയിലെ 13 പാര്‍ട്ടി അംഗങ്ങളും ബിജെപിയായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതി പ്രദേശത്തെ സിഐടിയു പ്രവര്‍ത്തകരായ 20 പേരും ബിജെപി അംഗത്വം എടുത്തവരില്‍ പെടും.

മുക്കോല ജി. പ്രഭാകരന്‍ തലസ്ഥാന ജില്ലയിലെ അറിയപ്പെടുന്ന സിപിഎം നേതാവാണ്. വിഴിഞ്ഞം പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ് ആയിരുന്നു. കേരളാ കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നെല്ലിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ശ്രീധരന്‍ 53 വര്‍ഷത്തോളം സിപിഎമ്മില്‍ പ്രവര്‍ത്തിച്ച ശേഷമാണ് പാര്‍ട്ടി വിടുന്നത്.

തൈക്കാട് ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി തിരുവനന്തപുരത്തെത്തിയത്. കേന്ദ്രമന്ത്രി വി. മുരളീധരന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണ്‍, സംസ്ഥാന പ്രഭാരിമാരായ സി.പി. രാധാകൃഷ്ണന്‍, വി. സുനില്‍ കുമാര്‍ എംഎല്‍എ, കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ് തുടങ്ങിയ ബിജെപി-എന്‍ഡിഎ നേതാക്കള്‍ ഇവരെ സ്വാഗതം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button