തിരുവനന്തപുരം: രാജ്യത്തെ രണ്ടാംഘട്ട വാക്സിന്‍ വിതരണം തിങ്കാഴ്ച ആരംഭിക്കുമെങ്കിലും സംസ്ഥാനത്ത് വാക്സിന്‍ വിതരണം വൈകാന്‍ സാധ്യത. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള രണ്ടാംഘട്ട വാക്സിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് കാരണം. രജിസ്ട്രേഷന്‍ നടപടികളടക്കം ആരംഭിക്കാത്തതിനാല്‍ തിങ്കളാഴ്ച സംസ്ഥാനത്ത് വാക്സിന്‍ വിതരണം ആരംഭിക്കാനാകില്ലെന്നാണ് വിലയിരുത്തല്‍. ഒന്നാംഘട്ട വാക്സിന്‍ വിതരണം ഇതുവരെ സംസ്ഥാനത്ത് പൂര്‍ത്തിയായിട്ടില്ല.
60 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്കും മറ്റു രോഗങ്ങളുള്ള 45 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം വാക്സിന്‍ വിതരണം പൂര്‍ത്തിയാവാനുള്ളതിനാല്‍ രണ്ടാംഘട്ടം സംസ്ഥാനത്ത് വൈകാനാണ് സാധ്യത. രജിസ്ട്രേഷന്‍ ചെയ്യാന്‍ സാധിക്കാതെ പോയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീണ്ടും അവസരം നല്‍കണമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ.കെ. ശൈലജ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.
Post Your Comments