
ന്യൂഡൽഹി : മൊട്ടേര സ്‌റ്റേഡിയത്തിന്റെ പേര് മാറ്റിയതിനെതിരെ കോൺഗ്രസ്രിന് അതേ തരത്തിൽ തിരിച്ചടി നല്കി ബി.ജെ.പി. സർദാർ പട്ടേൽ സ്‌റ്റേഡിയത്തിന്റെ പേര് നരേന്ദ്രമോദി സ്‌റ്റേഡിയം എന്ന് പുനർനാമകരണം ചെയ്തത് പട്ടേലിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. കോൺഗ്രസിന്റെ ആരോപണത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി.
അധികാരത്തിലെത്തിയാൽ സ്‌റേറഡിയത്തിന്റെ പേര് പഴയ പടിയാക്കുമെന്ന് കോൺഗ്രസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയത്തിന്റെ പേര് മാറ്റി നരേന്ദ്രമോദിയുടെ പേര് നല്കിയത് അംഗീകരിക്കാനാകില്ല. സർദാർ പട്ടേലിന്റെ പേരിൽ വോട്ടുചോദിക്കുന്ന ബി.ജെ.പി അദ്ദേഹത്തെ അപമാനിച്ചിരിക്കുകയാണ്. ഈ അപമാനം ഗുജറാത്തിലെ ജനങ്ങ സഹിക്കില്ലെന്ന് കോൺഗ്രസ് നേതാവ് ഹാർദ്ദിക്ക് പട്ടേൽ പറഞ്ഞു.
Read Also : ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനിമുതൽ നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് അറിയപ്പെടും
കേവാഡിയയിലുള്ളത് സർദാർ പട്ടേലിന്റെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയാണെന്ന് കേന്ദ്രമന്ത്രി ശിവശങ്കർ പ്രസാദ് തിരിച്ചടിച്ചു. ഇതിനെ പ്രശംസിക്കാൻ തയ്യാറാകാത സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും എപ്പോഴെങ്കിലും കെവാഡിയയിലേക്ക് പോയിട്ടുണ്ടൊയെന്നും ഇതിൽ കൂടുതൽ എന്താണ് ഇനി പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.
നരേന്ദ്രമോദി സ്‌റ്റേഡിയം ഉൾപ്പെടെയുള്ള സർദാർ വല്ലഭായ് പട്ടേൽ സ്‌പോർട്‌സ് എൻകൈ്‌ളവിന്റെ പേരിൽ മാറ്റം വരുത്തിയിട്ടില്ല. സ്‌പോർട്‌സ് സ്റ്റേഡിയങ്ങൾ, ഇൻഡോർ സ്‌റ്റേഡിയം, അത്‌ലറ്റിക്‌സ് ട്രാക്ക് ആൻഡ് ഫീൽഡ്, സ്‌കേറ്റിംഗ് ഏരിയ തുടങ്ങി മറ്റ് കായിക ഇനങ്ങൾക്കുള്ള എല്ലാവിധ സൗകര്യവും സർദാർ പട്ടേൽ എൻകൈ്‌ളവിലുണ്ട്. 215 ഇക്കറിൽ വ്യാപിച്ചുകിടക്കുന്ന എൻകൈ്‌ളവിൽ 63 ഏക്കറിലാണ് നരേന്ദ്രമോദി സ്‌റ്റേഡിയം സ്ഥിതിചെയ്യുന്നത്.
Post Your Comments