
ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ കനിഞ്ഞാൽ കോൺഗ്രസിന് 20നും 25നുമിടയിലുള്ള സീറ്റ് മത്സരിക്കാൻ കിട്ടിയേക്കും. ചർച്ചകൾക്കായ ഡി.എം.കെ. അധ്യക്ഷൻ സ്റ്റാലിനെ കാണാൻ തമിഴ്‌നാടിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി ചെന്നെയിലെത്തി. വ്യാഴാഴ്ച രാവിലെയായിരിക്കും ഡി.എം.കെ.യുമായുള്ള സീറ്റ് വിഭജന ചർച്ച.
Read Also :ബംഗാളിൽ വരാനിരിക്കുന്നത് ഗുജറാത്ത് മോഡൽ വിജയം അമിത്ഷ
കഴിഞ്ഞ തവണ 41 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. എട്ടു സീറ്റുകളിൽ മാത്രമായിരുന്നു വിജയം. ഈ പശ്ചാതലത്തിൽ കോൺഗ്രസിന് കൂടുതല സീറ്റുകൾ നല്കാൻ തമിഴ്‌നാട്ടിലെ പ്രബലശക്തിയും സഖ്യകക്ഷിയുമായ ഡി.എം.കെ തയ്യാറാകില്ലെന്നാണ് നേതൃത്വം സൂചിപ്പിക്കുന്നത്.
ആകെ 234 നിയമസഭസീറ്റുകളിലാണ് തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡി.എം.കെ 2016-ൽ നടന്ന തിരഞ്ഞെടുപ്പിൽ 89 സീറ്റുകളിലാണ് വിജയിച്ചത്. 178 സീറ്റുകളിൽ മത്സരിച്ചിരുന്നു. സഖ്യകക്ഷികളായ മുസ്ലീംലീഗ് അഞ്ച് സീറ്റുകളിലും സി.പി.എം 25 സീറ്റിലും സി.പി.ഐ 25 സീറ്റിലുമാണ് മത്സരിച്ചത്.
സഖ്യകക്ഷികൾക്ക് കൂടുതൽ സീറ്റുകൾ വിട്ടുനല്കാതെ കൂടുതൽ സീറ്റുകളിൽ മത്സരിക്കണമെന്ന് ഡി.എം.കെയില പൊതു അഭിപ്രായമുയർന്നിട്ടുണ്ട്. മുസ്ലീംലീഗിന് ഇക്കുറി സീറ്റു നല്കില്ലെന്ന് ഡി.എം കെ വൃത്തങ്ങൾ നേരത്തെ തന്നെ സൂചിപ്പിച്ചിട്ടുണ്ട്.
കോൺഗ്രസുമായി നടക്കുന്ന ചർച്ചയിൽ എ.ഐ.സി.സി പ്രതിനിധികളായ ദിനേശ് ഗുണ്ടുറാവുവും രൺദ്വീപ് സിംഗ് സുർജേവാലേയും പങ്കെടുക്കുന്നുണ്ട്.
Post Your Comments