Election NewsLatest NewsNewsIndia

ബംഗാളിൽ വരാനിരിക്കുന്നത് ഗുജറാത്ത് മോഡൽ വിജയം അമിത്ഷാ

മമതാദീദിക്ക് ജനങ്ങൾ നല്കുന്ന ചാട്ടവാർ കൊണ്ടുള്ള അടിയായിരിക്കും ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലം

ന്യൂഡൽഹി : പശ്ചിമബംഗാളിൽ ബി.ജെ.പിക്ക് വരാനിരിക്കുന്നത് ഗുജറാത്ത് മോഡൽ വിജയമായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുജറാത്ത് മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തിൽ മുഖ്യമന്ത്രി വിജയ്‌രൂപാണിയേയും സംസ്ഥാന നേതാക്കളേയും അഭിനന്ദിച്ചാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന.

തിരഞ്ഞെടുപ്പ് നടന്ന 85 ശതമാനം സീറ്റിലും ബി.ജെ.പിക്ക് വിജയിക്കാനായി. 44 സീറ്റുകളിൽ മാത്രം ജയിച്ച കോൺഗ്രസ് തകർന്നുവെന്നും അമിത്ഷാ പറഞ്ഞു.
ഗുജറാത്തിലെ ആറ് മുൻസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി ആറിലും തൂത്തുവാരിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം.
‘ ഗുജറാത്ത് വീണ്ടും ബി.ജെ.പിയുടെ ശക്തികേന്ദ്രമായി മാറിയെന്ന് മുൻസിപ്പൽ കോർപ്പറേഷൻ വോട്ടെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘വികാസ് യാത്ര’ ബി.ജെ.പി തുടരുന്നു. ഇന്നത്തെ ഫലങ്ങൾ ഇത് വ്യക്തമാക്കുന്നു. മോദിജിയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ വികാസ് യാത്ര’ ബി.ജെ.പി തുടരുന്നു. ഇന്നത്തെ ഫലങ്ങൾ ഗുജറാത്തിലെ മികച്ച ഫലങ്ങളിലൊന്നാണ് – അമിത് ഷാ പറഞ്ഞു.

കർഷകരുടെ പ്രതിഷേധം, കോവിഡ് തുടങ്ങിയ വിഷയങ്ങളിൽ പലതരം തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ പ്രതിപക്ഷം ശ്രമിച്ചു. ഇതിന് ശേഷമുള്ള വോട്ടെടുപ്പു ഫലങ്ങൾ തെറ്റിദ്ധാരണകളെ തകർക്കുന്നു. ലഡാക്ക് മുതൽ ഹൈദരാബാദും ഗുജറാത്തും വരെ ഇത് പ്രതിഫലിക്കുന്നു. പശ്ചിമബംഗാൾ തിരഞ്ഞെടുപ്പ് ഫലങ്ങളും മികച്ചതായിരിക്കുമെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.

മമതാദീദിക്ക് ജനങ്ങൾ നല്കുന്ന ചാട്ടവാർ കൊണ്ടുള്ള അടിയായിരിക്കും ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലം. ജനം ആ ദുർഭരണത്തെ അത്രയും വെറുത്തിരിക്കുന്നു. ജയ്ശ്രീരാം വിളിയെ അപഹസിച്ച മമത, തിരഞ്ഞെടുപ്പിന് ശേഷം വിളിക്കാൻ പൊകുന്ന ജയ്ശ്രീരാം എന്നായിരിക്കുമെന്നും അമിത്ഷാ പറഞ്ഞു.

ഗുജറാത്തിലെ പല സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികൾക്ക് കെട്ടിവെച്ച കാശ് നഷ്ടമായി. പലയിടത്തും മൂന്നും നാലും സ്ഥാനങ്ങളിലുമായി. കോൺഗ്രസ് നേതാക്കൾക്ക് ആത്മപരിശോധന നടത്താൻ ഇതൊരു സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button