പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ വീട്ടമ്മയെ കാട്ടുപന്നി ആക്രമിക്കുകയുണ്ടായി. വീട്ടമ്മയെ കാട്ടുപന്നി കുത്തി വീഴ്ത്തുകയായിരുന്നു ഉണ്ടായത്. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. പന്തളം തെക്കേക്കര പാറക്കര അഞ്ചുഭവനില്‍ ഭഗവതിയെ (60) കുത്തിവീഴ്ത്തിയ ശേഷം സമീപത്തെ പറമ്ബില്‍ അഭയം തേടിയ പന്നിയെ തിങ്കളാഴ്ച ൈവകീട്ട് മൂന്നിന് കോന്നിയില്‍ നിന്ന് എത്തിയ വനംവകുപ്പ് ഉദ്യോഗാസ്ഥരാണ് വെടിവെച്ച് കൊന്നിരിക്കുന്നത്.
ഉച്ചക്ക് 12നാണ് ഭഗവതിയെ കാട്ടുപന്നി ആക്രമിക്കുകയുണ്ടായത് . ഉടൻ തന്നെ പഞ്ചായത്ത് അംഗം സി.എസ്. ശ്രീകല വിവരം വനംവകുപ്പിനെ അറിയിക്കുകയുണ്ടായി. പരിക്കേറ്റ ഭഗവതിയെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്. ഞായറാഴ്ച രാവിലെ 8.30ന് കണ്ണാടി വയലിലെ കൃഷിയിടത്തില്‍ പാടത്ത് ജോലിക്ക് പോകുമ്പോൾ പന്തളം തെക്കേക്കര പാറക്കരയില്‍ ഉഷാ സദനത്തില്‍ ഭാസ്കരന് (85) കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
Post Your Comments