വാഷിംഗ്ടണ്‍: ഒരു സ്റ്റേഡിയത്തിന്റെ വലിപ്പത്തിലുള്ള ഛിന്നഗ്രഹം ഈ ആഴ്ച ഭൂമിയ്ക്ക് സമീപത്തുകൂടി പാഞ്ഞുപോകുമെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍. 2020 xu 6 എന്നാണ് ഛിന്നഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. സെക്കന്‍ഡില്‍ 8.4 കിലോമീറ്റര്‍ വേഗത്തിലാണ് ഇവ സഞ്ചരിക്കുന്നത്. ഇത്തരമൊരു ഛിന്നഗ്രഹം ഭൂമിയിലിടിച്ചാല്‍ സര്‍വ്വനാശമാകും ഫലം. എന്നാല്‍ പേടിക്കേണ്ട സാഹചര്യമില്ലെന്ന് നാസ ഉറപ്പ് നല്‍കി.
Read Also : ആറായിരം കോടി രൂപയൂടെ അര്‍ജുന്‍ മാര്‍ക്ക് 1- എ ടാങ്കുകള്‍ സ്വന്തമാക്കാന്‍ കരസേനയ്ക്ക് അനുമതി
ഭൂമിക്ക് അപകടമുണ്ടാക്കുന്ന ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്ന അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 213 മീറ്റര്‍ വ്യാസമുള്ള സ്റ്റേഡിയം വലിപ്പത്തിലുള്ള ഛിന്നഗ്രമായ 2020 xu മാര്‍ച്ച് രണ്ടിന് ഭൂമിക്കരികിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ ആഴ്ച നിരവധി ഭീമന്‍ ബഹിരാകാശ വസ്തുക്കള്‍ ഭൂമിയുടെ അടുത്തെത്തുമെന്നാണ് ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഭൂമിയെ ഏതെങ്കിലും തരത്തില്‍ അപായപ്പെടുത്താനുള്ള സാദ്ധ്യത ഇവയ്ക്കൊന്നുമില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
Post Your Comments