
തിരുവനന്തപുരം: മരണപെട്ട മകന് നല്‍കേണ്ട മതപരമായ അവകാശങ്ങള്‍ നിഷേധിച്ച പുരോഹിതനെ ചോദ്യം ചെയ്ത ആളെ പള്ളിയിലെത്തിച്ച് ആള്‍ക്കൂട്ട വിചാരണ നടത്തി മാപ്പ് പറയിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം മതപരമായ അവകാശങ്ങള്‍ നിഷേധിച്ചത് ചോദ്യം ചെയ്ത ഒരു പിതാവിനുണ്ടായ ദുരനുഭവം ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ് ആള്‍ക്കൂട്ട വിചാരണ നേരിടേണ്ടി വന്നത്. കണ്ണൂര്‍ ഇരിട്ടിക്ക് അടുത്ത് കുന്നോത്ത ഫോറോനാ പള്ളിയിലാണ് സംഭവം. സൗഹൃദ സംഭാഷണത്തിന് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടു പോയാണ് പള്ളിമേടയില്‍ എത്തിച്ച് പുരോഹിതന്റെ സാന്നിധ്യത്തില്‍ കാലു പിടിപ്പിച്ചു മാപ്പ് പറയിപ്പിച്ചത്.
വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് പുറംലോകം വിവരങ്ങള്‍ അറിഞ്ഞത്. ജനാധിപത്യ സമൂഹത്തിനു മുകളില്‍ മതധിപത്യത്തിന്റെ കടന്നു കയറ്റമാണ് പള്ളിമേടയില്‍ നടന്നതെന്നും അതീവ അപകടരമാണ് ഇത്തരം സംഭവങ്ങളെന്നും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് കുറിപ്പ്.
read also:പ്രിയങ്ക ഗാന്ധിയുടെ പ്രസംഗത്തിനിടെ സ്ത്രീകളുടെ പ്രതിഷേധം ; വീഡിയോ കാണാം
‘ആള്‍ക്കൂട്ട വിചാരണ അതും ഏറ്റവും സമാധാന സഹിഷ്ണുത ഉള്ള മതം എന്ന അവകാശപ്പെടുന്ന ക്രിസ്തു മതത്തില്‍ നടന്നത് നല്ല ഒരു സന്ദേശം അല്ല സമൂഹത്തിന് നല്‍കുന്നത്. ഇത് മത തീവ്രവാദമാണ്. ഇദ്ദേഹം സാഹചര്യം കാരണം ഒരു പക്ഷെ ആസൂത്രിതമായ ആക്രമണം ഭയന്ന് മാറ്റി പറയേണ്ടി വന്നു എങ്കിലും ഇവിടെ ഉണ്ടായ തീവ്രമതവികാരം സമൂഹത്തിനു ആപത്താണ്’.
‘യേശുവിന്റെ വിചാരണയുടെ കഥയില്‍ ഉള്ള ജനക്കൂട്ടത്തിന്റെ കൊലവിളിയും, പീലാത്തോസിന്റെ കൈ കഴുകലും ഒരു പള്ളിമേടയില്‍ നടന്നതില്‍ വിശ്വാസികള്‍ സന്തുഷ്ടര്‍ ആണ്’.
‘എന്നാല്‍ ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും നീതി നിഷേധമാണ് ഇവിടെ നടന്നത്. ഒരു പുരോഹിതന്‍ നേതാവ് ആയി നടത്തിയ ആള്‍ക്കൂട്ട വിചാരണ ജനാധിപത്യ ബോധത്തിന് എതിരാണ്’.
‘മതത്തിനെയും പുരോഹിതനെയും വിമര്‍ശനത്തിന് അതീതര്‍ ആണോ ഈ രാജ്യത്ത്? ഇതിന്റെ ഓളം ഈ നാട്ടില്‍ മാത്രം ഒതുങ്ങില്ല. ജനാധിപത്യ ബോധം ഉള്ള ജനങ്ങള്‍ ഉണരേണ്ടിയിരിക്കുന്നു. നമ്മുടെ നാട് മതാധിപത്യ രാജ്യം അല്ല എന്ന ബോധം പൊതുജനം സ്വയം പറയേണ്ടി ഇരിക്കുന്നു’.
പുരോഹിതനും മതവും അല്ല ഒരു പൗരന്റെ കാര്യങ്ങള്‍ നിര്‍ണയിക്കേണ്ടത് പകരം ഇന്ത്യന്‍ ഭരണഘടനയാണ് അതിനു അടിസ്ഥാനം ആവേണ്ടത്. നാടിന്റെ നിയമ വ്യവസ്തയെ നോക്കുകുത്തി ആക്കി വ്യക്തിയുടെ നേരെയുണ്ടായ മതത്തിന്റെ കടന്നുകയറ്റമാണ് ഈ സംഭവം.
ഇത് UP യോ ബീഹാറോ അല്ല, ഇവിടെ മതധിപത്യവും അല്ല കേരളത്തില്‍ നിലവില്‍ ഉള്ളത്. ഒരൂ പക്ഷെ വോട്ട് എന്ന് കേള്‍ക്കുമ്ബോള്‍ ആദര്‍ശം മറക്കുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടെങ്കില്‍ കൂടി പൗര ബോധം ഉള്ള ജനങ്ങള്‍ ചിന്തിക്കണം. മതത്തെയും മത മേധാവികളും അവരുടെ അടിമകളും നിയമം കയ്യില്‍ എടുക്കാന്‍ മാത്രം ഉള്ള അപചയം ജനാധിപത്യ ബോധത്തിന് നമ്മുടെ നാട്ടില്‍ ഉണ്ടായി എന്നത് നഗ്‌നമായ സത്യമായി അവശേഷിക്കുന്നുവെന്നും ഫേസ്‌ബുക്ക് കുറിപ്പില്‍ പറയുന്നു.
Post Your Comments