Latest NewsIndia

ഗുജറാത്തിൽ മുസ്ളീം വോട്ടിന്റെ മുതലെടുപ്പിനായി പോയ ഒവൈസിക്ക് തിരിച്ചടി, ആം ആദ്മിക്ക് സൂറത്തിൽ മാത്രം സീറ്റ്

കർഷക സമരത്തിന്റെ വിലയിരുത്തലാകും ഗുജറാത്ത് തെരഞ്ഞെടുപ്പ് എന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നു.

ഡൽഹി: ഗുജറാത്ത് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഗംഭീര വിജയം കുറിച്ച് ബിജെപി. നിലയുറിപ്പിക്കാനാവാതെ കോൺഗ്രസും എൻസിപിയും കീഴടങ്ങിയപ്പോൾ ചിലയിടങ്ങളിൽ ശിവസേന പിടിച്ചു നിന്നു. സംപൂജ്യരായി ഒവൈസിയുടെ പാർട്ടി. കർഷക സമരത്തിന്റെ വിലയിരുത്തലാകും ഗുജറാത്ത് തെരഞ്ഞെടുപ്പ് എന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നു.

കർഷക നിയമങ്ങൾക്കൊപ്പമാണ് ഗുജറാത്ത് ജനതയെന്നും പ്രതിപക്ഷത്തിന്റെയും അക്രമികളുടെയും വിദ്വേഷ രാഷ്ട്രീയത്തിന്റെ പരാജയമാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നതെന്നും ബിജെപി വൃത്തങ്ങൾ പറഞ്ഞു. തിരഞ്ഞെടുപ്പ് നടന്ന ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ബിജെപി തൂത്തുവാരി. 576 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിന് നൂറെണ്ണം പോലും നേടാനാകാതെ തകര്‍ന്നടിഞ്ഞു.

576 സീറ്റുകളില്‍ ബിജെപി 474 സീറ്റിലും കോണ്‍ഗ്രസ് 51 സീറ്റിലുമാണ് ജയിച്ചത്. അതേസമയം ആം ആദ്മി പാര്‍ട്ടി 27 സീറ്റുകള്‍ പിടിച്ചു. ആംദാവാദ് മുനിസിപ്പൽ കോർപ്പറേഷനിൽ 149 സീറ്റുകൾ ബിജെപി നേടിയപ്പോൾ കോൺഗ്രസ് 14ൽ ഒതുങ്ങി. സൂറത്തിൽ ബിജെപി 93 സീറ്റ് നേടിയപ്പോൾ കോൺഗ്രസ് എല്ലായിടത്തും തോറ്റു. ഇവിടെ ആം ആദ്മി പാർട്ടി 27 സീറ്റുകൾ നേടി.  വഡോദരയിൽ 65 സീറ്റുകളിൽ ബിജെപി വിജയിച്ചപ്പോൾ 7 ഇടങ്ങളിൽ കോൺഗ്രസ് വിജയിച്ചു.

രാജ്കോട്ടിൽ 68 സീറ്റുകൾ ബിജെപി നേടിയപ്പോൾ കോൺഗ്രസ് 4 ഇടങ്ങളിൽ വിജയിച്ചു. ഭാവ്നഗറിൽ 44 സീറ്റുകൾ ബിജെപിക്കും 8 സീറ്റ് കോൺഗ്രസിനുമാണ്. ജാമ്നഗറിൽ ബിജെപി 50 സീറ്റുകളിൽ വിജയിച്ചപ്പോൾ കോൺഗ്രസ് 11 ഇടത്താണ് വിജയിച്ചത്.  സൂറത്തില്‍ കോണ്‍ഗ്രസിനു വലിയ തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ നേടിയത് 36 സീറ്റുകളായിരുന്നെങ്കില്‍ ഇത്തവണ ഒരു സീറ്റില്‍ പോലും വിജയം നേടാനായില്ല.

സൂറത്തിലെ 120 സീറ്റുകളില്‍ 93 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്. 20 സീറ്റുകളിലെ ഫലം പുറത്തുവരാനുണ്ട്. അതേസമയം സൂറത്തില്‍ മാത്രമാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ജയിച്ചത്. അഹമ്മദാബാദില്‍ നാല് സീറ്റുകളില്‍ മാത്രമാണ് അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മിന് വിജയം നേടാനായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button