Latest NewsNewsIndia

വിവാദമായി മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററില്‍ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട്

സംഭവത്തില്‍ ഏവിയേഷന്‍ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

റായ്പൂര്‍ : ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററില്‍ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയ സംഭവം പുറത്ത് വന്നതോടെ വന്‍ വിവാദം. കഴിഞ്ഞ മാസം 20നാണ് ചിത്രീകരണം നടന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് ഇതിന്റെ ഫോട്ടോകള്‍ പ്രചരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്റ്ററായ ‘എ.ഡബ്ല്യൂ 109 പവര്‍ എലൈറ്റില്‍’ ആണ് ഫോട്ടോഷൂട്ട് നടന്നത്.

സിവില്‍ ഏവിയേഷന്‍ വകുപ്പിലെ ഡ്രൈവറായ യോഗേശ്വര്‍ സാ എന്നയാളുടെ സുഹൃത്തിന് വേണ്ടിയാണ് ഹെലികോപ്റ്ററില്‍ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് നടത്തിയത്. സംഭവം വിവാദമായതോടെ യോഗേശ്വര്‍ സായെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഏവിയേഷന്‍ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്റ്ററില്‍ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് നടന്നതായി ശ്രദ്ധയില്‍പ്പെട്ടതായും ഇത്തരത്തില്‍ വീഴ്ച സംഭവിച്ചത് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button