ഹൈദരാബാദ്: തെലങ്കാനയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് സ്വര്‍ണവ്യാപാരികൾക്ക് ദാരുണാന്ത്യം. പെഡപ്പള്ളി ജില്ലയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ കരിംനഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാമഗുണ്ടം എൻടിപിസിക്ക് സമീപമുള്ള മല്യാലപ്പള്ളി റെയിൽവേ പാലം തിരിയുന്നതിനിടെയാണ് കാര്‍ അപകടത്തില്‍പെട്ടത്. എന്നാൽ അതേസമയം അപകടത്തില്‍പെട്ട കാറിൽ നിന്ന് ഒന്നര കിലോയോളം സ്വർണം പൊലീസ് കണ്ടെടുക്കുകയുണ്ടായി. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
Post Your Comments