കോയമ്പത്തൂര്‍ : പുനരധിവാസ കേന്ദ്രത്തില്‍ ആനയെ ക്രൂരമായി മര്‍ദ്ദിയ്ക്കുന്ന പാപ്പാന്റെയും സഹായിയുടേയും ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തമിഴ്നാട് തെക്കമ്പട്ടി ആന പുരനരധിവാസ കേന്ദ്രത്തിലാണ് ആനയ്ക്ക് നേരെ ക്രൂര പീഡനം അരങ്ങേറിയത്. മരത്തില്‍ ബന്ധിച്ചു നിര്‍ത്തിയിരുന്ന ആനയെ കമ്പ് ഉപയോഗിച്ച് പാപ്പാനും സഹായിയും ചേര്‍ന്ന് മര്‍ദ്ദിയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
TW : Violence, Attack, Animal Cruelty
.
.
.
After a video showing #Srivilliputhur temple elephant Jeyamalyatha being attacked by two persons at the elephant camp in Kovai came to the notice of the temple administration, the mahout has been suspended. @VinodhArulappan @xpresstn pic.twitter.com/AdMMrlbDOJ— azeefa (@AzeefaFathima) February 21, 2021
ശ്രീവില്ലിപുത്തുര്‍ നാച്ചിയാര്‍ തിരുകോവിലിലെ ജെയ്മാല്യത എന്ന ആനയ്ക്കാണ് പുനരധിവാസ കേന്ദ്രത്തില്‍ പീഡനം ഏല്‍ക്കേണ്ടി വന്നത്. ഓരോ അടിയേല്‍ക്കുമ്പോഴും വേദന കൊണ്ട് പുളഞ്ഞ് ആന നിലവിളിയ്ക്കുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.
എന്നാല്‍ ഇവര്‍ മര്‍ദ്ദനം തുടരുകയായിരുന്നു. ആരോഗ്യം വീണ്ടെടുക്കുന്നതിനായി ആനകളെ പ്രവേശിപ്പിയ്ക്കുന്ന പുനരധിവാസ കേന്ദ്രമാണ് ഇത്. ക്യാമ്പിലെത്തിയ ഒരു സന്ദര്‍ശകനാണ് ഈ വീഡിയോ പകര്‍ത്തിയത്.
സംഭവത്തില്‍ ആനയുടെ പാപ്പാന് വിനില്‍ കുമാര്‍, സഹായി ശിവപ്രസാദ് എന്നിവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. വിനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തതായി നാച്ചിയാര്‍ തിരുകോവില്‍ ക്ഷേത്ര ഭാരവാഹികളും അറിയിച്ചിട്ടുണ്ട്. ശിവപ്രസാദ് ക്ഷേത്ര ജീവനക്കാരനല്ല.
Post Your Comments